ലോകത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആലപിക്കപ്പെട്ട ഗാനം ,ക്രിസ്‌മസിനൊപ്പം മുഴങ്ങുന്ന 'ജിം​ഗിൾ ബെൽസ്'; പാട്ടിന് പിന്നിലെ അറിയാ രഹസ്യം

The most sung song in the world, 'Jingle Bells', which rings with Christmas; The unknown secret behind the song
The most sung song in the world, 'Jingle Bells', which rings with Christmas; The unknown secret behind the song

പുൽക്കൂടുകളും വർണ്ണ വെളിച്ചങ്ങളുമൊക്കെ ഒരുക്കി ആഘോഷിക്കുന്ന ക്രിസ്മസ് ഇങ്ങെത്തി.'ജിം​ഗിൾ ബെൽസ് ജിം​ഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്...' കുട്ടികൾ എന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ സാന്റാക്ലോസിനെ വരവേൽക്കാൻ ഏറ്റുപാടുന്ന ക്രിസ്മസ് ​ഗാനം. 'ജിം​ഗിൾ ബെൽസ്' ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ  ബുദ്ധിമുട്ടാണ്. 

tRootC1469263">

The most sung song in the world, 'Jingle Bells', which rings with Christmas; The unknown secret behind the song
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആലപിക്കപ്പെട്ട ഗാനം, ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം, ശൂന്യാകാശത്ത് ആദ്യമായി ബ്രോഡ്കാസ്റ്റ് ചെയ്ത ഗാനം...ഓരോ ക്രിസ്മസ് രാവിലും 'ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ഓണ്‍ ദി വേ' എന്ന് പാടുമ്പോള്‍ മനസ്സിലോടിയെത്തേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്. ലോകത്തിനെല്ലാം പ്രിയപ്പെട്ട ക്രിസ്മസ് ഗാനമാണിത്. ജിംഗിള്‍ ബെല്‍സ് ഒരിക്കലെങ്കിലും പാടാ
ത്തവരുണ്ടാവില്ല.എന്നാൽ ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജിം​ഗിൾ ബെൽസ് എങ്ങനെയാണ് ക്രിസ്മസ് ​ഗാനമായതെന്ന് അറിയാമോ?

ജോർജിയയിലെ യൂണിറ്റാറിയൽ പള്ളിയിലെ ഓർ​ഗസിസ്റ്റും സം​ഗീത സംവിധായകനുമായ ഇം​ഗ്ലണ്ടുകാരനായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 ലാണ് ജിം​ഗിൾ ബെൽസ് എഴുതിയതെന്ന് കരുതപ്പെടുന്നു. പള്ളിയിലെ ഒരു കൃതജ്ഞതാ ചടങ്ങിനു വേണ്ടിയാണ് ഈ ​ഗാനം ഒരുക്കിയത്. സെപ്‌റ്റംബർ ​1857ൽ 'ദ് വൺ ഹോഴ്‌സ് ഓപ്പൺ സ്ലേ' എന്ന പേരിലാണ് ഈ ​ഗാനം ആദ്യമായി ബോസ്റ്റൻ മ്യൂസിക് പബ്ലീഷിങ് ഹൗസ് പ്രിന്റ് ചെയ്‌ത് പുറത്തുവിടുന്നത്. 

1860-1870 കാലഘട്ടങ്ങളിൽ ചില ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ​ഗാനത്തിന് കൂടുതൽ പ്രചാരം കിട്ടിയത്. തുടർന്ന് 'ജിം​ഗിൾ ബെൽസ്' എന്ന പേരിൽ ​ഗാനം അറിയപ്പെടാൽ തുടങ്ങി. ​മതപരമായ യാതൊരു സൂചനയും തരാത്ത ​ഗാനത്തിലെ വരികൾ ലോകമെമ്പാടുള്ള ജനങ്ങൾ ഏറ്റുപാടുകയായിരുന്നു.  1889ൽ എഡിസൺ സിലിണ്ടറിലാണ് ​ഗാനം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. അവിടെ നിന്നും ഇന്നു വരെ നിരവധി ​പ്രമുഖ ഗായകർ ജിം​ഗിൾ ബെൽസ് അവരുടെ സം​ഗീത ആൽബങ്ങളുടെ ഭാ​ഗമാക്കി. എൽവിസ് പ്രെസ്ലി, ലൂയിസ് ആംസ്ട്രോങ്, ബിറ്റിൽസ്, സപൈക് ജോൺസ്, ഫ്രാങ്ക് സിനാത്ര എന്നിവരാണ് ചിലർ. 

1965ൽ ബഹിരാകാശത്ത് ആദ്യമായി മുഴങ്ങിയ ​ഗാനം എന്ന ബഹുമതിയും ജിം​ഗിൾ ബെൽസിനാണ്. ജമിനി -6 പേടകത്തിൽ വെച്ച് ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ആയിരുന്നു അതിന് പിന്നിൽ. ബഹിരാകാശത്ത് നിന്ന് പ്രത്യേക സന്ദേശമുണ്ടെന്ന് പറഞ്ഞ് ശ്രദ്ധിച്ച നാസാ ശാസ്ത്രജ്ഞൻ കേട്ടത് ബഹിരാകാശത്ത് നിന്ന് ഒഴുകി വന്ന ജിംഗിൾ ബെൽസ് ആയിരിന്നു.

Tags