ആമസോണില്‍ ഇനി വാഹനങ്ങളും മേടിക്കാം; ഹ്യൂണ്ടായി വെഹിക്കിള്‍സുമായി ധാരണയിലെത്തി

ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കാന്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍. ഇതിനായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി വെഹിക്കിള്‍സുമായി ആമസോണ്‍ ധാരണയിലെത്തി. അടുത്ത വര്‍ഷം മുതലായിരിക്കും ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്.
ആദ്യമായാണ് ആമസോണില്‍ വാഹനങ്ങള്‍ എത്തുന്നത്. യുഎസില്‍ ആയിരിക്കും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വാഹന വില്‍പന ആദ്യം ആരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഹ്യൂണ്ടായുടെ വാഹനങ്ങളാണ് ഇത്തരത്തില്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കൂടുതല്‍ നിര്‍മ്മാതാക്കള്‍ ഈ സാധ്യത ഉപയോ?ഗിക്കാന്‍ സാധ്യതയും മുന്നില്‍ കാണുന്നുണ്ട്.
ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലര്‍ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്. ഹ്യൂണ്ടായുടെ നിലവില്‍ ഉള്ള ഏത് മോഡല്‍ വാഹനങ്ങളും ഇത്തരത്തില്‍ ആമസോണ്‍ വഴി വാങ്ങാന്‍ സാധിക്കുന്നതായിരിക്കും.