വെസ്റ്റ്സൈഡിന്‍റെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

google news
westside

കൊച്ചി: ടാറ്റാ കുടുംബത്തില്‍ നിന്നുള്ള ഫാഷൻ റീട്ടെയിൽ സ്റ്റോറായ വെസ്റ്റ്സൈഡിന്‍റെ പുതിയ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. സൗത്ത് കളമശ്ശേരിയിലെ എയ്ഞ്ചല്‍ സ്ക്വയറിലാണ് 25,000 ചതുരശ്ര അടി വിസ്താരമുള്ള പുതിയ വെസ്റ്റ്സൈഡ് സ്റ്റോര്‍. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, സൗന്ദര്യവർദ്ധക വസ്തുക്കൾ, പാദരക്ഷകള്‍ എന്നിങ്ങനെ എല്ലാ വെസ്റ്റ്സൈഡ് ബ്രാന്‍ഡ് ഉത്പ്പന്നങ്ങളും ഒരു സ്ഥലത്തു ലഭ്യമാക്കുന്നു എന്നതാണ് ഈ സ്റ്റോറിന്‍റെ പ്രത്യേകത. 

ഉപഭോക്താക്കള്‍ക്ക് സമകാലികവും ആധുനികവുമായ ഫാഷന്‍ പ്രവണതകള്‍ സമ്മേളിക്കുന്ന ഉത്പന്നങ്ങള്‍ സവിശേഷമായ മൂല്യത്തോടെ ലഭ്യമാക്കുക എന്ന ബ്രാന്‍ഡിന്‍റെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് പുതിയ സ്റ്റോര്‍. ഓരോ മൂന്നാഴ്ചയിലും  വസ്ത്ര വസ്ത്രേതര ഉത്പന്ന ശേഖരത്തില്‍ പുതുമയും നവീനത്വവും കൊണ്ടുവരിക വെസ്റ്റ്സൈഡ് സ്റ്റോറുകളുടെ സവിശേഷതയാണ്. 

വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ പോലെ തന്നെ ആകര്‍ഷകത്വം തുളുമ്പുന്നതുമാണ് വെസ്റ്റ്സൈഡിന്‍റെ ഇന്ത്യന്‍ വസ്ത്രങ്ങളും. എത്നിക് വസ്ത്രശേഖരത്തിന് ആധുനികമായ മുഖം നല്‍കുന്നതാണ് ഉത്സാ എന്ന പേരിലുള്ള വൈവിധ്യമാര്‍ന്ന വസ്ത്രശേഖരം. ബോംബെ പെയ്‌സ്‌ലി എന്ന ശേഖരം സമകാലികവും സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വാര്‍ക്ക് ശേഖരത്തിലുള്ളത് ആധുനികവും ആഡംബരപൂര്‍ണവുമായ അവസരങ്ങളില്‍ ധരിക്കാന്‍ ഉതകുന്ന എത്നിക് വസ്ത്രങ്ങളാണ്.

പാര്‍ട്ടി-ഫാഷന്‍ ഭ്രമമുള്ള പെണ്‍കുട്ടികള്‍ക്കായാണ് നൂഓണ്‍ ശേഖരത്തിലെ വസ്ത്രങ്ങള്‍. സാമൂഹ്യ മാധ്യമ തലമുറയെ പ്രതിനിധീകരിക്കുന്ന യുവാക്കളുടെ ഇഷ്ടാനിഷ്ടങ്ങളെയാണ് ഈ ബ്രാന്‍ഡ് പ്രതിഫലിപ്പിക്കുന്നത്. സ്മാര്‍ട്ടും സ്ത്രീത്വത്തിന് അനുയോജ്യമായതുമായ കാഷ്വല്‍സിനാണ് എൽ.ഒ.വി ശേഖരം. സ്റ്റൈലിഷും മികവുറ്റതും ആത്മവിശ്വാസം പകരുന്നതുമായ വർക്ക് വെയറുകളാണ് വാര്‍ഡ്റോബ് ശേഖരത്തിലുള്ളത്. കാഷ്വല്‍സ് ആയാലും ഫ്യൂഷന്‍ വസ്ത്രങ്ങളായാലും ഇന്‍ഡ്യന്‍ ആയാലും എല്ലാം വെസ്റ്റ്സൈഡില്‍ ലഭ്യമാണ്.

പുരുഷന്‍മാര്‍ക്കുള്ള  വസ്ത്രശേഖരമാണ് വെസ്. ജോലിസ്ഥലത്തും വാരാന്ത്യങ്ങളിലും വീടുകളിലും ധരിക്കാവുന്ന ലോഞ്ച് വിയറുകള്‍ സുഖകരവും നാഗരികമായ സ്റ്റൈല്‍ കാത്തുസൂക്ഷിക്കുന്നവയാണ്. എത്നിക് സ്വഭാവ സവിശേഷതകളുള്ള നാഗരികമായ വസ്ത്രശേഖരമാണ് ഇ.ടി.എ. സമകാലികമായ എത്നിക് ശൈലിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ ഇന്‍ഡ്യന്‍ വാസ്ത്രങ്ങളാണ് ഇവ.

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും യോജിച്ച സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ശേഖരമാണ് സ്റ്റുഡിയോ വെസ്റ്റ്. ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഒത്തിണങ്ങിയതാണ് വെസ്റ്റ്സൈഡിലെ കുട്ടികളുടെ വസ്ത്രശേഖരം. കുട്ടികളുടെ ഓമനത്വവും സ്വഭാവവിശേഷവും പുറത്തേക്ക് കൊണ്ടുവരുന്ന മനോഹരവും ട്രെന്‍ഡി ആയിട്ടുള്ളതുമായ വസ്ത്രങ്ങളാണ് ഈ ശേഖരത്തില്‍ ഉള്ളത്.

Tags