പശ്ചിമേഷ്യയിലെ സംഘർഷം ; കൂപ്പുകുത്തി ഓഹരി വിപണി

sensex1

 ഇറാൻ-അമേരിക്ക സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ആഗോള സാമ്പത്തിക വിപണികളിൽ കനത്ത തകർച്ച. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധവും അതിനെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്സും നിഫ്റ്റിയും വലിയ നഷ്ടം രേഖപ്പെടുത്തി.

tRootC1469263">

ഇന്ത്യൻ സൂചികകളിൽ സെൻസെക്സ് 992.40 പോയിന്റ് (1.22%) ഇടിഞ്ഞ് 80,294.70 ലും, നിഫ്റ്റി 283.25 പോയിന്റ് (1.33%) താഴ്ന്ന് 24,891.20 ലും എത്തി. ഏഷ്യൻ വിപണികളിലും സമാനമായ തകർച്ചയാണ് ദൃശ്യമായത്. ജപ്പാനിലെ നിക്കി 2.7 ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി 2.43 ശതമാനവും ഇടിഞ്ഞു. അമേരിക്കൻ ഫ്യൂച്ചറുകളും ഒരു ശതമാനത്തിലധികം താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

യുദ്ധഭീതിയെത്തുടർന്ന് വിതരണ ശൃംഖല തടസ്സപ്പെടുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 13.76% വർദ്ധിച്ച് ബാരലിന് 82.37 ഡോളറിലെത്തി. ഇത് 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. വിപണിയിലെ അസ്ഥിരത ഭയന്ന് നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും തിരിഞ്ഞതോടെ ഇവയുടെ വിലയിലും ഒരു ശതമാനത്തിലധികം വർദ്ധനവുണ്ടായി.

Tags