അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ച് വി

VI
VI

ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ വി, രാജ്യത്തെ ആദ്യത്തെ ട്രൂലി അൺലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തിൽ അവതരിപ്പിച്ചു. നോൺസ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാൻ, പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റ ക്വാട്ട തീർന്നുപോകുന്ന പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഴുവൻ വാലിഡിറ്റി കാലയളവിലും നോൺസ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റ ലഭിക്കും.

tRootC1469263">

അതേസമയം 2024-ൽ രാജ്യത്തെ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 886 ദശലക്ഷമായി ഉയർന്നുവെന്നും, 2025-ൽ ഇത് 900 ദശലക്ഷം കടക്കുമെന്നുമാണ് 2024-ലെ ഐഎഎംഎഐ-കാന്താർ ഇന്റർനെറ്റ് ഇൻ ഇന്ത്യ റിപ്പോർട്ടുകൾ പറയുന്നത്. 2020 മുതൽ ഓരോ ഉപയോക്താവിന്റെയും ശരാശരി പ്രതിമാസ ഡാറ്റ ട്രാഫിക് 19.6 സിജിഎആർ ആയി വളർന്നിട്ടുണ്ടെന്ന് നോക്കിയയുടെ ഇന്ത്യ ബ്രോഡ്ബാൻഡ് സൂചിക റിപ്പോർട്ടും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അതിവേഗ കണക്റ്റിവിറ്റിക്കായുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയാണ് വി നോൺസ്റ്റോപ്പ് ഹീറോ പ്ലാനിന്റെ ലക്ഷ്യം.

Tags