കേരളത്തിൽ ഊബറിന് അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചു

uber

കൊച്ചി : കേരളത്തിലെ ജനങ്ങൾക്ക് സംസ്ഥാനത്ത് ഊബറിന്‍റെ മാന്ത്രികത ഉടൻ അനുഭവിക്കാൻ കഴിയും. താങ്ങാനാവുന്നതും സുരക്ഷിതവും വിശ്വസനീയവുമായ റൈഡുകൾ തേടുന്നവർക്കും വഴക്കമുള്ള വരുമാന അവസരങ്ങൾ തേടുന്ന ഡ്രൈവർമാർക്കും സന്തോഷം പകർന്നുകൊണ്ട്, 2020 ലെ മോട്ടോർ വെഹിക്കിൾസ് അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഊബറിന് കേരള സർക്കാരിന്‍റെ അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചു. ഇത് കമ്പനിയെ സംസ്ഥാനത്ത് പ്രവർത്തനങ്ങൾ തുടരാനും വികസിപ്പിക്കാനും പ്രാപ്തമാക്കുന്നു.

tRootC1469263">

2013ൽ ഇന്ത്യയിൽ പ്രവേശിച്ചതിനുശേഷം, 125 ലധികം ഇന്ത്യൻ നഗരങ്ങളിലായി വൈവിധ്യമാർന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഓട്ടോകൾ, ബൈക്കുകൾ, കാറുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഊബർ ഒരു ഫോർ വീലർ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് മൾട്ടി-മോഡൽ മൊബിലിറ്റി സൊല്യൂഷനിലേക്ക് പരിണമിച്ചു. കേരള സർക്കാരിന്‍റെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് നൽകുന്ന ലൈസൻസ് ഉപയോഗിച്ച്, മേഖലയിലെ റൈഡർമാർക്കും ഡ്രൈവർമാർക്കും ഇപ്പോൾ അതേ മാന്ത്രിക അനുഭവം നൽകാൻ ഊബറിന് കഴിയും.

ഊബർ ഇന്ത്യ ആന്‍റ് സൌത്ത് ഏഷ്യ, ഹെഡ് ഓഫ് സിറ്റീസ്,അമിത് ദേശ്പാണ്ഡെ പറഞ്ഞു: "കേരളത്തിൽ അഗ്രഗേറ്റർ ലൈസൻസ് നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, ഇത് ഇവിടുത്തെ സമൂഹത്തിന്‍റെ മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾക്ക് അവസരമൊരുക്കുന്നു. ഇത് ദൈനംദിന യാത്രക്കാർക്ക് വിശ്വസനീയവും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗം പ്രദാനം ചെയ്യുമെന്ന് മാത്രമല്ല, ആപ്പ് വഴി ഡ്രൈവർമാർക്ക് വഴക്കമുള്ള ഉപജീവനമാർഗ്ഗം നേടാനുള്ള വാതിലുകൾ തുറക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 'ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ' ഊബറിന്‍റെ ഏറ്റവും മികച്ചത് എത്തിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

വികസിച്ചുകൊണ്ടിരിക്കുന്ന നിയന്ത്രണ ചട്ടക്കൂടുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ മൊബിലിറ്റി പരിഹാരങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഊബർ കേരള സർക്കാരുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരും.

Tags