മെറ്റക്ക് കനത്ത പിഴ ചുമത്തി തുർക്കിയ

meta
meta

ഇ​സ്തം​ബൂ​ൾ: ജ​ന​കീ​യ പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നി​ടെ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കാ​ൻ തു​ർ​ക്കി​യ സ​ർ​ക്കാ​ർ നീ​ക്കം. ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം പി​ൻ​വ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ട​മ​ക​ളാ​യ മെ​റ്റ​ക്ക് സ​ർ​ക്കാ​ർ ക​ന​ത്ത​പി​ഴ ചു​മ​ത്തി. അ​തേ​സ​മ​യം, ചു​മ​ത്തി​യ പി​ഴ എ​ത്ര​യാ​ണെ​ന്ന് മെ​റ്റ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പൊ​തു​താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് തു​ർ​ക്കി​യ സ​ർ​ക്കാ​റി​ന്റെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​തെ​ന്ന് മെ​റ്റ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന ഭീ​ഷ​ണി​ക​ൾ​ക്കൊ​പ്പം ഓ​ൺ​ലൈ​ൻ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥ​ന ശ​ക്ത​മാ​ണ്. സ​ർ​ക്കാ​ർ നീ​ക്കം ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ സ്വാ​ത​ന്ത്ര​ത്തെ അ​ടി​ച്ച​മ​ർ​ത്തു​മെ​ന്നും ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യി​ബ് ഉ​ർ​ദു​ഗാ​ന്റെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​യും ഇ​സ്തം​ബൂ​ൾ മേ​യ​റു​മാ​യ ഇ​ക്രം ഇ​മാം ഒ​ഗ്‍ലു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് എ​ക്സ്, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ​സ​ർ​ക്കാ​ർ ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ട​ക്കം എ​ഴു​നൂ​റി​ലേ​റെ ‘എ​ക്സ്’ അ​ക്കൗ​ണ്ടു​ക​ളാ​ണ് പൂ​ട്ടി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

Tags