ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ വിസ്മയ കുതിപ്പ് തുടർന്ന് ടാറ്റ സിയറ
ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ വിസ്മയ കുതിപ്പ് തുടർന്ന് ടാറ്റ സിയറ. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 30, 000 യൂണിറ്റ് ഡെലിവറി പിന്നിട്ടിരിക്കുകയാണ് സിയറ. 2025 നവംബറില്‍ പുറത്തിറങ്ങിയ സിയറയുടെ ഡെലിവറി ഈ വര്‍ഷം ജനുവരി പകുതിയോടെയാണ് ആരംഭിച്ചത്. സിയറയുടെ ബുക്കിംഗ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 70,000-ത്തിലധികം ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. മാർച്ചിൽ 20,000 യുണിറ്റ് പിന്നിട്ട സിയറ ഒരു സിയറ ഏപ്രിൽ മാസത്തിൽ 10,000 യുണിറ്റ് കൂടെ വിറ്റ് 30, 000 എന്ന നാഴിക കല്ല് പിന്നിട്ടത്. വിപണയിൽ ആവശ്യക്കാർ ഉയർന്നതോടെ ടാറ്റ തങ്ങളുടെ സാനന്ദ് ഫാക്ടറിയിലെ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നിലവില്‍ പ്രതിമാസ ഉത്പാദനം 15,000 യൂണിറ്റ് ആയി ഉയര്‍ത്താനാണ് ടാറ്റ ലക്ഷ്യമിടുന്നത്. കൂടാതെ സിയറയുടെ ഇലക്ട്രിക് പതിപ്പും ടാറ്റ് ഉടൻ വിപണിയിൽ എത്തിക്കുന്നുണ്ട്. ടാറ്റയുടെ പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ എൻജിനുമായിട്ടാണ് സിയറയെ വിപണിയിലെത്തിച്ചിരിക്കുന്നത്. ആറ് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ (AT) മാത്രമാണ് ഈ എഞ്ചിൻ ലഭ്യമാകുന്നത്. ട്രിപ്പിൾ-സ്ക്രീൻ ലേഔട്ട്, സൗണ്ട് ബാറോടുകൂടിയ 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), പുതിയ സെന്റർ കൺസോൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, പവേർഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഹനത്തിന്റെ ഫീച്ചറുകളാണ്. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിങ് പോയിന്റുകൾ എന്നിവയുണ്ട്.
.jpg)

