ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നു

tatamotors

                                                                                                                                               
കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ രാജ്യത്തുടനീളം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

 വിപണിയിൽ വാഹന നിർമ്മാണ സാമഗ്രികളുടെ വില ഉയരുന്നതും മറ്റ് ഇൻപുട്ട് ചെലവുകളിലുണ്ടായ വർദ്ധനവും മൂലമുണ്ടാകുന്ന അധികബാധ്യത ഭാഗികമായി മറികടക്കാനാണ് കമ്പനിയുടെ ഈ തീരുമാനം. വിവിധ മോഡലുകൾക്കും അവയുടെ വകഭേദങ്ങൾക്കും അനുസരിച്ച് പരമാവധി 2.5 ശതമാനം വരെയായിരിക്കും വില വർദ്ധനവ്.5

Tags