ടാറ്റാ എഐഎ ശുഭ് ഫ്ളെക്സി ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു

Tata AIA Life's 'Shubh Muhurth' to make dream weddings come true
Tata AIA Life's 'Shubh Muhurth' to make dream weddings come true

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് സാമ്പത്തിക സുരക്ഷയും സമ്പത്തു സൃഷ്ടിക്കലും സാധ്യമാക്കുന്ന ടാറ്റ എഐഎ ശുഭ് ഫ്ളെക്സി ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു. വ്യക്തികളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീരിക്കാവുന്നതാണ് ഈ നോണ്‍ ലിങ്ക്ഡ് പാര്‍ട്ടിസിപ്പേറ്റിങ് ലൈഫ് ഇന്‍ഷൂറന്‍സ് സേവിങ്സ് പദ്ധതി.

ദീര്‍ഘകാല സമ്പാദ്യത്തിനു സഹായകമായ എന്‍ഡോവ്മെന്‍റ് ഓപ്ഷന്‍, സ്ഥിരമായ കാഷ് ഫ്ളോ ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമായ ഏര്‍ളി ഇന്‍കം ഓപ്ഷന്‍,  ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കലും നേരത്തെയുള്ള റിട്ടയര്‍മെന്‍റും ലക്ഷ്യമിടുന്നവര്‍ക്കുള്ള ഡിഫേര്‍ഡ് ഇന്‍കം ഓപ്ഷന്‍ എന്നിങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി മൂന്ന് ഓപ്ക്ഷനുകള്‍ ഈ പ്ലാൻ നൽകുന്നുണ്ട്. സമ്പത്തു സൃഷ്ടിക്കല്‍ മാത്രമല്ല, അനിവാര്യമായ പരിരക്ഷാ സവിശേഷതകളും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

തങ്ങള്‍ക്കൊപ്പം വളരുന്ന രീതിയിലുള്ള പദ്ധതികളാണ് ഇക്കാലത്ത് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് പദ്ധതി അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിക്കവെ ടാറ്റ എഐഎ ലൈഫ് പ്രൊഡക്ട്സ്, ബിസിനസ് മിഡ് ഓഫിസ് ആന്‍റ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ സുജിത് കൊത്താരേ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ പര്യാപ്തരാക്കുന്ന വിധത്തിലാണ് ശുഭ് ഫ്ളെക്സി ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags

News Hub