ആഗോള വിപണികളിലെ നേട്ടം കൊയ്യാൻ അവസരമൊരുക്കി ടാറ്റ എഐഎ ലൈഫിൻറെ ഗ്ലോബൽ ഇക്വിറ്റി ഫണ്ട്

Tata AIG with new brand campaign

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് ആഗോള കമ്പനികളിൽ നിക്ഷേപിക്കുകയും ലൈഫ് ഇൻഷൂറൻസ് പരിരക്ഷ നൽകുകയും ചെയ്യുന്ന ടാറ്റ എഐഎ ഗ്ലോബൽ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു.

ആഗോള ഓഹരികളിലും മ്യൂചൽ ഫണ്ടുകളും ഇടിഎഫുകളും അടക്കമുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിലും നിക്ഷേപിച്ചു ദീർഘകാല മൂലധന വളർച്ച കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ നിക്ഷേപത്തിൻറെ 70 മുതൽ 100 ശതമാനം വരെ ഓഹരി-ഓഹരി അധിഷ്ഠിത പദ്ധതികളിലാവും നിക്ഷേപിക്കുക.  30 ശതമാനം വരെ ഡെറ്റ്, കാഷ്, മണി മാർക്കറ്റ് പദ്ധതികളിൽ നിക്ഷേപിക്കും. മാർച്ച് അഞ്ചു വരെയാണ് ഈ പദ്ധതിയുടെ എൻഎഫ്ഒ ലഭ്യമാകുക. മാർച്ച് അഞ്ച് അർധരാത്രി പോളിസി വ്യവസ്ഥകൾക്ക് അനുസൃതമായി പത്തു ഡോളർ എൻഎവിയിൽ യൂണിറ്റുകൾ നൽകും. 

tRootC1469263">

ലോകത്തിലെ ഏറ്റവും മികച്ച നിലയിലുള്ള കമ്പനികളിലും വിവിധ രാജ്യങ്ങളിലായി വളർന്നു വരുന്ന മേഖലകളിലും നിക്ഷേപിച്ചു നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ആഗോള വിപണി ലഭ്യമാക്കുന്നതെന്ന് ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ ഹർഷദ് പട്ടീൽ പറഞ്ഞു. ദീർഘകാല നിക്ഷേപം വളർത്തിയെടുക്കുന്നതിൽ ആഗോള തലത്തിലെ വൈവിധ്യവൽക്കരണം ഏറെ നിർണായകമാണ്.  ഗ്ലോബൽ ഇക്വിറ്റി ഫണ്ടിലൂടെ കൃത്യമായ ചട്ടക്കൂടോടു കൂടിയ പ്രൊഫഷണലായി മാനേജു ചെയ്യുന്ന ആഗോള തലത്തിലെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് നിക്ഷേപകർക്ക് അവസരം ലഭ്യമാക്കുന്നത്.  അതോടൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും  പ്രദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Tags