റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് തമിഴ്നാട്ടിലെ സതേൺ ഹെൽത്ത് ഫുഡ്സ് ഏറ്റെടുത്തു

MannaProduct

ബെംഗളൂരു: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ‘മന്ന’ എന്ന ഫ്ലാഗ്ഷിപ്പ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി വൈവിധ്യമാർന്ന ആരോഗ്യകരമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുവരുന്ന പ്രമുഖ സ്ഥാപനമാണ്.

tRootC1469263">

 മന്നയുടെ ഏറ്റെടുക്കൽ റിലയൻസിന്റെ ഫുഡ്സ് ആൻഡ് സ്റ്റേപ്പിൾസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ കരുത്തേകുന്നു. ഇതിനകം തന്നെ ഉദയം, ഇൻഡിപെൻഡൻസ്, സിൽ എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്ന റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്ന്റെ  ശ്രേണിയിൽ ഉണ്ട് . രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ‘ആഗോള നിലവാരം, മിതമായ വിലയിൽ’ എന്ന കമ്പനിയുടെ അടിസ്ഥാന ദർശനം ശക്തിപ്പെടുത്തുന്നതോടൊപ്പം, ഹെൽത്ത് ഫുഡ്സ് മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതും ഈ ഏറ്റെടുക്കൽ ലക്ഷ്യമിടുന്നു.

 “തമിഴ്നാട്ടിലെ ഹെൽത്ത്-ഫോക്കസ്ഡ് ഫുഡ് മാർക്കറ്റിൽ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിൽ ഒന്നാണ് മന്ന. സമീപ സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. മില്ലറ്റ് അടിസ്ഥാനത്തിലുള്ള സ്റ്റേപ്പിൾസ്, മിക്‌സുകൾ, പാനീയങ്ങൾ, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണങ്ങൾ തുടങ്ങിയ ആരോഗ്യകരമായ ഉൽപ്പന്നങ്ങളാൽ ഇത് അറിയപ്പെടുന്നു.റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്-ന്റെ പാക്കേജ്ഡ് ഫുഡ്സ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ ശക്തി നൽകുന്നതോടൊപ്പം, ഉപഭോക്താക്കൾക്ക് മികച്ച പോഷകഭക്ഷണം നൽകുന്നതിലും മന്നയുടെ ചേർക്കൽ സഹായിക്കും.റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഡയറക്ടർ ടി. കൃഷ്ണകുമാർ പറഞ്ഞു. " ഞങ്ങളുടെ ശക്തമായ വിതരണ ശൃംഖല, ഗവേഷണ-വികസന ശേഷി, സപ്ലൈ ചെയിൻ കഴിവുകൾ എന്നിവയുടെ പിന്തുണയോടെ മന്ന ഉൽപ്പന്നങ്ങൾ മറ്റു ഭൗഗോളിക മേഖലകളിലേക്കും വ്യാപിപ്പിച്ച് രാജ്യത്താകമാനം ഓരോ വീടുകളിലും പരിചിതമായ പേരാക്കാൻ സാധിക്കും.”
 

Tags