രാജ്യത്ത് ഏറ്റവും വളര്‍ച്ച കൈവരിച്ച സംസ്ഥാനം തമിഴ്‌നാടെന്ന് റിപ്പോര്‍ട്ട്


ഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വളര്‍ച്ച കൈവരിച്ച സംസ്ഥാനം തമിഴ്‌നാടെന്ന് റിപ്പോര്‍ട്ട്. 9.69 ശതമാനം വളര്‍ച്ചയാണ് തമിഴ്‌നാടിനുണ്ടായത്. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുണ്ടായ സംസ്ഥാനവും തമിഴ്‌നാടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ തമിഴ്നാടിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന ( ജിഡിപി ) മൂല്യം 17.23 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15.71 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിലെ വിവര പ്രകാരമാണ് റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തില്‍ തമിഴ്നാടിന്റെ വളര്‍ച്ചാ നിരക്ക് 8.59 ശതമാനമായിരുന്നു. അതേസമയം കൊവിഡ് സമയത്ത് 0.07 ശതമാനമായിരുന്നു വളര്‍ച്ച. കൊവിഡ് പാന്‍ഡെമിക് സമയത്ത് പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്.
