ഇ-ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി : മാർച്ച് നാലു മുതൽ അപേക്ഷിക്കാം

E AUTO

 തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോൽസാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് പ്രതിവർഷം 30,000 സബ്‌സിഡി നൽകുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1,000 അർഹരായ അപേക്ഷകർക്കാണ് സബ്‌സിഡി ലഭിക്കുക. ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്‌സിഡിയിൽ 500 എണ്ണം മാർച്ച് 15ന് മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. 

tRootC1469263">

അപേക്ഷ സമർപ്പിക്കാൻ: https://transportservices.nic.in/KeralaEV/#/dashboard/service-info 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും mvd.kerala.gov.in ൽ ലഭ്യമാണ്. ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടർന്നാൽ വീണ്ടും അപേക്ഷിക്കാവുന്നതാണ്.

Tags