ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിച്ചു

google news
stock

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. നേട്ടം തകൃതിയായി നടന്നതോടെ വ്യാപാരത്തിന്റെ ഒരു വേളയിൽ നിഫ്റ്റിയും സെൻസെക്സും സർവകാല റെക്കോർഡുകൾ ഭേദിച്ചിരുന്നു. എന്നാൽ, അവസാന മണിക്കൂറുകളിൽ ലാഭമെടുപ്പ് നടന്നതോടെ റെക്കോർഡ് നിലനിർത്താൻ സാധിച്ചില്ലെങ്കിലും, മികച്ച നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇ സെൻസെക്സ് 52.01 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 67,519-ൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായ പത്താം ദിവസമാണ് സെൻസെക്സ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. നിഫ്റ്റി 33.10 പോയിന്റ് നേട്ടത്തിൽ 20,103.10-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.

നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 1.09 ശതമാനം ഉയർന്ന് പുത്തൻ ഉയരമായ 16,169-ലെത്തി. അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 0.20 ശതമാനം ഉയർന്ന് 46,000 ഭേദിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, നെസ്‌ലെ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറിയപ്പോൾ, ഐടിസി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.

Tags