ഇന്ത്യയിൽ രണ്ട് മാസത്തിനുള്ളിൽ സ്റ്റാർലിങ്ക് പ്രവർത്തനമാരംഭിക്കും


അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങി സ്റ്റാർലിങ്ക്. ടെലികോം മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് ലഭിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കിന് കഴിഞ്ഞയാഴ്ചയാണ് സുപ്രധാന പ്രവർത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യൻ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കൾ വാങ്ങേണ്ടിവരും. പ്രതിമാസ അൺലിമിറ്റഡ് ഡാറ്റാ പ്ലാൻ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും സ്റ്റാർലിങ്ക് ഒരു മാസത്തെ സൗജന്യ ഉപയോഗം വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
tRootC1469263">സബ്‌സ്‌ക്രിപ്ഷൻ ചാർജുകൾ നൽകിത്തുടങ്ങുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനം അനുഭവിച്ചറിയാൻ അവസരം നൽകുന്നതിനാണ് ഒരു മാസത്തെ കോംപ്ലിമെന്ററി ട്രയൽ. കമ്പനിയുടെ ആഗോള നയത്തിന്റെ ഭാഗമായാണിത്. പ്രദേശവും ഉപയോഗ സാഹചര്യവും അനുസരിച്ച് വ്യത്യാസപ്പെടുന്ന റെസിഡൻഷ്യൽ പ്ലാനുകൾ കമ്പനി ലഭ്യമാക്കും. സ്റ്റാർലിങ്ക് നിലവിൽ 25 എംബിപിഎസ് മുതൽ 220 എംബിപിഎസ് വരെ വേഗതയിലാണ് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. പല ഉപയോക്താക്കൾക്കും 100 എംബിപിഎസിന് മുകളിൽ വേഗത ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഫൈബർ അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്കുകളെ ആശ്രയിക്കാതെയാണ് ഈ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്.
