കാപ്പി കർഷകർക്ക് പിന്തുണയുമായി സ്റ്റാർബക്സ്

Starbucks

കൊച്ചി:  കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഫാർമർ സപ്പോർട്ട് പാർട്ട്ണർഷിപ്പ് (എഫ് എസ് പി) പ്രഖ്യാപിച്ച് സ്റ്റാർബക്സ് കോഫി കമ്പനി. ടാറ്റ സ്റ്റാർബക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് 2030ഓടെ 10,000 കാപ്പി കർഷകർക്കരുടെ ശാക്തീകരണമാണ് ലക്ഷ്യം.

കേരളത്തിന് പുറമെ, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, എന്നീ പ്രധാന കാപ്പി കൃഷി സംസ്ഥാനങ്ങളിലെ കർഷകരെ സ്റ്റാർബക്സ് ആഗോള ശൃംഖലയുമായി ഇത് ബന്ധിപ്പിക്കും. ഇന്ത്യയിലെ കാപ്പി കർഷകരുമായി ചേർന്ന് മോഡൽ ഫാമുകൾ സ്ഥാപിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ കാപ്പി ഉൽപ്പാദനം വർദ്ധിപ്പിക്കുക, കാർഷിക ലാഭം വർദ്ധിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധം വളർത്തുക തുടങ്ങിയ സ്റ്റാർബക്സിന്റെ പ്രതിബദ്ധതകളിലൂന്നിയുള്ള പദ്ധതികൾ എഫ് എസ് പി വികസിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടാറ്റ സ്റ്റാർബക്സ്  ഉയർന്ന വിളവ് നൽകുന്ന 10 ലക്ഷം അറബിക്ക തൈകൾ കർഷകർക്ക് വിതരണം ചെയ്യും.

tRootC1469263">

സ്റ്റാർബക്സിന്റെ ആഗോള കാർഷിക ശാസ്ത്ര വൈദഗ്ധ്യം ടാറ്റയുമായി സംയോജിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ടാറ്റ കൺസ്യൂമർ ഉത്പന്നങ്ങളുടെ എംഡിയും സിഇഒയുമായ സുനിൽ ഡിസൂസ പറഞ്ഞു.
 

Tags