സൊനാറ്റ പുതിയ വെഡിംഗ് വാച്ച് കളക്ഷൻ പുറത്തിറക്കി

 Sonata launches new wedding watch collection
 Sonata launches new wedding watch collection

കൊച്ചി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാച്ച് ബ്രാൻഡായ സൊണാറ്റ, പുതിയ വിവാഹ വാച്ചുകളുടെ ശേഖരം വിപണിയിലിറക്കി. 'ഡ്രീം, ടുഗെദർ' എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ളതാണ് പുതിയ വിവാഹ വാച്ച് ശേഖരം.

സമകാലിക സങ്കീർണ്ണത, തിളക്കം, ഗ്ലാമർ എന്നിവ സംയോജിപ്പിക്കുന്ന ഡിസൈനുകളിലുള്ളവയാണ് സൊനാറ്റയുടെ വിവാഹ വാച്ചുകളുടെ ശ്രേണി. അത് ധരിക്കുന്നയാളുടെ വ്യക്തിത്വത്തിന്‍റെയും അഭിലാഷങ്ങളുടെയും പ്രതിഫലനം കൂടിയാണ്. പരമ്പരാഗതവും സമകാലികവുമായ ശൈലിയോട് ചേർന്ന് പോകുന്നവയാണ് ഈ വാച്ചുകള്‍.

വിവാഹ ദിവസത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന യുവ ദമ്പതികൾക്ക് ഏറ്റവും അനുയോജ്യമായവയാണ് സൊനാറ്റയുടെ വിവാഹ വാച്ച് ശേഖരം. നേർത്തതും വ്യക്തവുമായ രൂപത്തിനൊപ്പം വാച്ചിന്‍റെ കലാപരമായ ഓരോ വിശദാംശങ്ങളും എടുത്തുകാണിക്കുന്നവയാണ് ഇവ. പാരമ്പര്യങ്ങളെ പുതിയ കാല രൂപകൽപ്പനയുമായി സമന്വയിപ്പിക്കുന്നവയാണ് ഈ ശേഖരത്തിലെ വാച്ചുകള്‍.

വിവാഹങ്ങൾ രണ്ട് ഭാവികളുടെ ഐക്യത്തെ പ്രതീകപ്പെടുത്തുന്നതാണെന്ന്  സൊനാറ്റ തിരിച്ചറിയുന്നുവെന്നും ഞങ്ങളുടെ 'ഡ്രീം, ടുഗെദർ' എന്ന പ്രമേയത്തിലൂടെ വ്യക്തിഗത സമയത്തേക്കാൾ പങ്കിട്ട സമയത്തിന്‍റെ പരിവർത്തന ശക്തി ഉയർത്തിക്കാട്ടുകയാണെന്നും സൊണാറ്റ മാർക്കറ്റിംഗ് ഹെഡ് പ്രതീക് ഗുപ്‌ത പറഞ്ഞു.

2495 രൂപ മുതലാണ് സൊണാറ്റ വിവാഹ വാച്ചുകളുടെ വില. ടൈറ്റൻ വേൾഡ് ഔട്ട്‌ലെറ്റുകളിൽ നിന്നോ ഓൺലൈനായി www.sonatawatches.in ൽ നിന്നോ സൊണാറ്റ വെഡ്ഡിംഗ് കളക്ഷൻ വാച്ചുകള്‍ ലഭ്യമാണ്.
 

Tags