ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ
ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ രാജ്യത്ത് കുറഞ്ഞ പലിശനിരക്കിന്റെ കാലം അവസാനിക്കുന്നു.ഇന്ധന ഇറക്കുമതി ചെലവ് വർധിച്ചതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നതും മൂലം രൂപയുടെ മൂല്യം ഡോളറിന് 95 കടന്നു. കഴിഞ്ഞ വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം ഡോളറിന് 95 എന്ന നിലവാരത്തിന് താഴേക്ക് പോയിരുന്നു.
വ്യാപാരം അവസാനിക്കുമ്പോൾ 94.92 എന്ന നിലയിലാണ് രൂപ എത്തിയത്. ഇറാാൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം ഉടൻ തന്നെ ഡോളറിന് 100 എന്ന നിലയിലേക്ക് എത്തിയേക്കുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി.
പലിശനിരക്ക് വർധിപ്പിക്കാതെ വിപണിയെ ഉത്തേജിപ്പിക്കാനായിരുന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇതുവരെ ശ്രമിച്ചിരുന്നത്. എന്നാൽ കറൻസിയുടെ മൂല്യം ഇടിയുന്നത് തടയാൻ ഇനി 'പലിശ വർധന' എന്ന കടുത്ത നടപടിയിലേക്ക് അദ്ദേഹം നീങ്ങേണ്ടി വരും.
.jpg)

