റെക്കോഡ് താഴ്ചയ്ക്കടുത്ത് രൂപ; ക്രൂഡ് ഓയിൽ കുതിപ്പ് വിപണിയെ ബാധിച്ചു

money

മുംബൈ: ഇറാൻ യുദ്ധവും ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച രൂപ എക്കാലത്തെയും താഴ്ന്ന നിലയായ 92.31 രൂപയിലെത്തിയിരുന്നു. നിലവിൽ ഈ റെക്കോഡ് തകർച്ചയ്ക്ക് തൊട്ടടുത്താണുള്ളത്.

tRootC1469263">

ഇറാൻ യുദ്ധവും ഇതിനുപിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതുമാണ് വിപണിയെ പിടിച്ചുലച്ചത്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 110 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിൽ വില. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരിവിപണിയിലും തിങ്കളാഴ്ച വൻ തകർച്ചയാണ് നേരിട്ടത്.

ക്രൂഡ് ഓയിൽ വില നൂറുഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രം ക്രൂഡ് ഓയിൽ വിലയിൽ 28 ശതമാനത്തിന്റെ വർധനവാണുണ്ടായത്.

Tags