എല്‍ജിബിടിക്യൂഐഎ പ്ലസ് വിഭാഗങ്ങളുടെ ഉള്‍പ്പെടുത്തലും ജീവനക്കാരുടെ ക്ഷേമവും ലക്ഷ്യമിട്ട് ആര്‍പിജി ഗ്രൂപ്പ്

google news
dsh

കൊച്ചി:  എല്‍ജിബിടിക്യൂഐഎ പ്ലസ് വിഭാഗങ്ങളുടേയും മറ്റു ജീവനക്കാരുടേയും ക്ഷേമത്തിനായുള്ള നവീന ആശയങ്ങള്‍ക്ക് ആര്‍പിജി ഗ്രൂപ്പ് തുടക്കം കുറിച്ചു. ജീവനക്കാര്‍ നേരിടുന്ന ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ക്ക് എതിരെ തങ്ങളുടെ ശബ്ദം ഉയര്‍ത്താനായി എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആര്‍ ഷീല്‍ഡ് എന്ന ഹെല്‍പ് ലൈനും സ്ഥാപനം അവതരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമത്തിനായുള്ള നിരവധി നടപടികളിലാണ് ആര്‍പിജി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് വെറും തെരഞ്ഞെടുപ്പു മാത്രമല്ല, അതൊരു ചുമതല കൂടിയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക പറഞ്ഞു. സ്നേഹം, സ്വീകാര്യത, തുല്യത തുടങ്ങിയവയോടു കൂടിയ ഒരു ലോകം സൃഷ്ടിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരെയും അവരുടെ പങ്കാളികളെയും അവരുടെ ലൈംഗിക സവിശേഷതക ളൊ വൈവാഹിക നിലയോ കണക്കിലെടുക്കാതെ തുല്യമായി പരിഗണിക്കുന്ന രീതിയാണ് ഗ്രൂപ്പിനുള്ളത്. ജീവിത പങ്കാളി അല്ലെങ്കില്‍ അതിനു തുല്യമായ സ്ഥാനം അവര്‍ക്കു നല്‍കും. ഇതിനു പുറമെ ജീവനക്കാരുടെ പങ്കാളികളുടെ നിയമപരമായി ദത്തെടുത്ത കുട്ടികളെ ആശ്രിതരായി കണക്കാക്കുകയും ചെയ്യും. അവര്‍ക്ക് മുഴുവന്‍ കുടുംബത്തിന്‍റേയും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

എല്‍ജിബിടിക്യുഐഎ പ്ലസ് വിഭാഗത്തെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്താനുള്ള ആര്‍പിജി ഗ്രൂപ്പിന്‍റെ പ്രതിബദ്ധത ഈ നയങ്ങള്‍ക്കും ഉപരിയായുള്ളതാണ്. ഗ്രൂപ്പിന്‍റെ ഫാക്ടറികളിലും ഓഫിസുകളിലും ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിലുള്ളവരെ നിയോഗിക്കുന്നത് 2022-ല്‍ ആരംഭിച്ചതാണ്. എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ളതും സുരക്ഷിതമായതും സന്തേഷപൂര്‍ണമായതും ആയ രീതിയിലെ ജോലി സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഗ്രൂപ്പിന്‍റെ എച്ച്ആര്‍ വിഭാഗം പ്രസിഡന്‍റ് എസ് വെങ്കി വെങ്കിടേശ് പറഞ്ഞു. മാനസികവും ശാരീരികവുമായി ക്ഷേമത്തിനു തങ്ങള്‍ തുല്യ പ്രാധാന്യമാണു നല്‍കുന്നത്. തങ്ങളുടെ മുഴുവന്‍ സമയ ഹെല്‍പ് ലൈന്‍ ആയ ആര്‍ ഷീല്‍ഡ് അവര്‍ക്ക് ശബ്ദവും പിന്തുണയുമാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ട്, എല്ലാ ആര്‍പിജി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസികാരോഗ്യ പ്രാക്ടീഷണര്‍മാരുടെ  സൗജന്യ സേവനം ലഭ്യമാക്കുന്നതിന് ഗ്രൂപ്പ് ജൂണോ ക്ലിനിക്കുമായി കൈകോര്‍ത്തിട്ടുണ്ട്.

Tags