ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച് സ്വർണവില

Gold prices rise again; one gold piece costs Rs 1,18,320

രണ്ടുദിവസത്തെ ഇടിവിനു ശഷം ഇന്ന് സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ വൈകുന്നേരം  ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് താഴ്ന്ന സ്വർണ്ണവില ഇന്ന് കാര്യമായി ഉയർന്നു. ഇന്നലെ 1,10,200 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ 480 രൂപ വർധിച്ചു  1,10,680 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ചു 60 രൂപ കൂടി 13,835 രൂപയായി.

ആഗോളതലത്തിലെ ആശങ്കകളെ തുടർന്ന് നിക്ഷേപകർ വൻ തോതിൽ സ്വർണം വിറ്റഴിച്ചതും ഉത്സവ സീസൺ പ്രമാണിച്ചു വൻതോതിൽ സ്വർണ്ണം വിപണിയിലെത്തിയതും താത്കാലികമായി സ്വർണവില ഇടിയുവാൻ കാരണമായെങ്കിലും ഇന്ന് വിപണി സന്തുലിതാവസ്ഥ തിരിച്ചുപിടിച്ചു. 

Tags