ഫ്രാൻസിന് പുറത്ത് ഏറ്റവും വലിയ ഡിസൈൻ സെന്റർ ഇന്ത്യയിൽ ആരംഭിച്ച് റെനോ ഇന്ത്യ

Renault India opens its largest design center outside France in India
Renault India opens its largest design center outside France in India

ചെന്നൈ: ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ഗ്രൂപ്പിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, തങ്ങളുടെ ഇന്ത്യാ കേന്ദ്രീകൃത ട്രാൻസ്‌ഫോർമേഷൻ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ച് പുതിയ ഡിസൈൻ സെന്റർ തുറന്നു. ഇന്ത്യയിൽ ഡിസൈൻ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസിന് പുറത്തുള്ള ഏറ്റവും വലിയ ഡിസൈൻ സെന്റർ ചെന്നൈയിൽ ആരംഭിച്ചിരിക്കുന്നത്.

tRootC1469263">

പുതിയ റെനോ ഡിസൈൻ സെന്റർ, ഈ പരിവർത്തനം പ്രാപ്തമാക്കുന്നതിലും ശക്തമായ "മെയ്ക്ക് ഇൻ ഇന്ത്യ" അടിത്തറയെ പിന്തുടർന്ന് "ഇന്ത്യയിൽ ഡിസൈൻ" ചെയ്യാനുള്ള റെനോയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും. 1,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ചെന്നൈ ഡിസൈൻ സെന്ററിൽ അത്യാധുനിക സജ്ജീകരങ്ങളുമുണ്ടാകും. റെനോ നിസാൻ ടെക്നോളജി & ബിസിനസ് സെന്റർ ഇന്ത്യ(ആർ‌എൻ‌ടി‌ബി‌സി‌ഐ) യുമായുള്ള സാമീപ്യം കാരണം ഇത് മികവിൻ്റെ ഒരു കേന്ദ്രമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.

"ഇന്ത്യ വളരെ സവിശേഷവും പ്രാദേശികമായി നയിക്കപ്പെടുന്നതുമാണ്. അതിൻ്റെ സൂക്ഷ്മതകൾ മനസ്സിലാക്കുന്നതിനും, അതിൻ്റെ ആവശ്യങ്ങൾ കേൾക്കുന്നതിനും, അതിൻ്റെ ശക്തികളിൽ നിന്ന് നിർമ്മിക്കുന്നതിനും ഒരു സമർപ്പിത ഡിസൈൻ സ്റ്റുഡിയോ അത്യാവശ്യമാണ്. റെനോ ഡിസൈൻ സെന്റർ ചെന്നൈ, റെനോ ഗ്രൂപ്പിൻ്റെ ആഗോള പദ്ധതികൾക്ക് സംഭാവന നൽകുന്നതിനിടയിൽ ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ മോഡലുകളും ആശയങ്ങളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രാദേശിക കഴിവുകളും ഉൾക്കാഴ്ചകളും പ്രയോജനപ്പെടുത്തുന്നതിലൂടെ, റെനോയുടെ ഭാവി മൊബിലിറ്റി സൊല്യൂഷനുകൾ രൂപപ്പെടുത്തുന്നതിൽ ഈ കേന്ദ്രം ഒരു പ്രധാന പങ്ക് വഹിക്കും. ആർ‌എൻ‌ടി‌ബി‌സി‌ഐയുടെ എക്സലൻസ് ഹബ്ബിൻ്റെ ഹൃദയഭാഗത്തുള്ള അതിൻ്റെ തന്ത്രപരമായ സ്ഥാനം, പ്രവർത്തനങ്ങളിലുടനീളം അടുത്ത സഹകരണവും ഞങ്ങളുടെ എഞ്ചിനീയറിംഗ്, ഇന്നൊവേഷൻ പ്രക്രിയകളിലേക്ക് ഡിസൈൻ വേഗത്തിൽ സംയോജിപ്പിക്കുന്നതും സാധ്യമാക്കുന്നു," റെനോ ഗ്രൂപ്പ് ചീഫ് ഡിസൈൻ ഓഫീസർ ലോറൻസ് വാൻ ഡെൻ ആക്കർ പറഞ്ഞു.

ഡിസൈൻ നവീകരണം, സാങ്കേതിക പുരോഗതി, ആഴത്തിലുള്ള പ്രാദേശികവൽക്കരണം എന്നിവയിൽ വേരൂന്നിയ ബ്രാൻഡിനെ നവീകരിക്കാനുള്ള ശ്രമമാണ് ഈ സംരംഭം.

" 'റെനോ. റീതിങ്ക്' തന്ത്രത്തിൻ്റെ സമാരംഭം ഇന്ത്യയിലെ റെനോയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രം, നിർമ്മാണ യൂണിറ്റ്,  പ്രാദേശികവൽക്കപ്പെട്ട വിതരണ ശൃംഖല, ഇപ്പോൾ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രങ്ങളിൽ ഒന്ന് എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യൻ -യൂറോപ്യൻ കാർ നിർമ്മാതാക്കളാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ചെന്നൈയിൽ പുതിയ ഡിസൈൻ സെന്റർ തുറക്കുന്നത് റെനോ ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027-ൻ്റെ വിന്യാസത്തിൽ നിർണായക പങ്ക് വഹിക്കും. രാജ്യത്തെ ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങളുടെ ബ്രാൻഡ്, ഉൽപ്പന്ന സ്ഥാനനിർണ്ണയം, ഉപഭോക്തൃ അനുഭവം എന്നിവ പുനർനിർവചിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത," റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു.

90% വരെ പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കാനുള്ള പ്രതിബദ്ധതയും സഖ്യത്തിന്റെ നിർമ്മാണ പ്ലാന്റായ ആർ‌എൻ‌എ‌ഐ‌പി‌എൽ 100% ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയും കമ്പനി ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു.

ചെന്നൈ ഡിസൈൻ സെന്ററിൽ ഏകദേശം 10,000 എഞ്ചിനീയർമാരുണ്ടാകും. ഈ എഞ്ചിനീയർമാർ പ്രാദേശിക പദ്ധതികളെ പിന്തുണയ്ക്കുകയും ആഗോള സംരംഭങ്ങൾക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. ലോകമെമ്പാടും നിർമ്മിക്കുന്ന വാഹനങ്ങൾക്കായി റെനോ ഇന്ത്യയിൽ നിർമ്മിച്ച വാഹന ഭാഗങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

Tags