കിടിലൻ റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ
ഉപഭോക്താക്കൾ ആകർഷകമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ ഓഫറുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റ മുതൽ 3 ജിബി ഡാറ്റ വരെ ലഭ്യമാക്കുന്ന നിരവധി പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. ദിവസേന 2.5 ജിബി ഡാറ്റ ആവശ്യമുള്ളവർക്ക് ജിയോ 2 പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നിൽ ഒരു വർഷം മുഴുവൻ വാലിഡിറ്റി കിട്ടുമ്പോൾ, മറ്റേ പ്ലാനിൽ ഒരു മാസമാണ് വാലിഡിറ്റി ലഭിക്കുക. ഈ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.
349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നതാണ് 349 രൂപയുടെ റീചാർജ് പ്ലാൻ. പ്രതിദിനം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഇതിനുപുറമേ, ജിയോ സിനിമ, ജിയോ ക്ലൗഡ്, ടിവി തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്.
2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ ഏക വാർഷിക റീചാർജ് പ്ലാനാണ് 2,999 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നതാണ്. പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയുണ്ടാകും. ഇതിനോടൊപ്പം മറ്റ് ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാണ്.