ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2025 പതിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

Registration for TCS Inquisitive 2025 edition has begun
Registration for TCS Inquisitive 2025 edition has begun

കൊച്ചി:  ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ് സംഘടിപ്പിക്കുന്ന ഇന്‍റര്‍ സ്ക്കൂള്‍ ക്വിസ് മല്‍സരമായ ടിസിഎസ് ഇൻക്വിസിറ്റീവ് 2025 എഡിഷന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചി, അഹമ്മദാബാദ്, ബെംഗലൂരു, ഭുവനേശ്വര്‍, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, കോല്‍ക്കൊത്ത, മുംബൈ, നാഗ്‌പൂര്‍, പൂനെ തുടങ്ങി 12 നഗരങ്ങളിലാണ് ടിസിഎസ് ഇൻക്വിസിറ്റീവ് സംഘടിപ്പിക്കുക. ഓരോ മേഖലയിലേയും വിജയികള്‍ മുംബൈയില്‍ നടക്കുന്ന  സെമി ഫൈനലിനും ഫൈനലിനും അര്‍ഹത നേടും. മല്‍സരങ്ങളില്‍ സൗജന്യമായി പങ്കെടുക്കാം.

tRootC1469263">

 ടിസിഎസ് ഇൻക്വിസിറ്റീവ് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. ടിസിഎസ് ഇൻക്വിസിറ്റീവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://www.tcs.com/inquizitive   എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.ഇന്ത്യ നിര്‍മിത ബുദ്ധിയും ഡിജിറ്റല്‍ പുതുമകളും സ്വീകരിച്ചു കൊണ്ടിരിക്കെ സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ളവരെ എക്കാലത്തേക്കാളും ആവശ്യമായിരിക്കുകയാണെന്ന് ടിസിഎസ് എച്ച്ആര്‍ വൈസ് പ്രസിഡന്‍റ് സുദീപ് കുന്നുമ്മല്‍ പറഞ്ഞു.  

ക്വിസുകളിലൂടേയും ഗെയിമുകളുടെ രൂപത്തിലുള്ള പഠനങ്ങളിലൂടേയും സങ്കീര്‍ണമായ വിഷയങ്ങള്‍ അവര്‍ക്ക് സമീപിക്കാനാവുന്ന വിധത്തിലാക്കി യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികളെ സമീപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ഈ രംഗത്തെ അപര്യാപ്തതകള്‍ പരിഹരിക്കാനാണു ടിസിഎസ് ഇൻക്വിസിറ്റീവിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags