റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ


വീണ്ടും റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റവന്യൂ സെക്രട്ടറിയായിരുന്ന സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറച്ചത്.
അതേസമയം കഴിഞ്ഞ ഏപ്രിലിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ റിപ്പോ ദശാബ്ദത്തിലെ ഉയർന്ന നിരക്കായ 6.5ൽ നിന്ന് 6.25 ശതമാനമായാണ് കുറഞ്ഞത്. അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലിൽ നിരക്ക് കുറക്കുന്നത്. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയിൽ കാൽ ശതമാനത്തിൻറെ കൂടി കുറവുവരും.
