ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ; സഹകരണത്തിനൊരുങ്ങി ഡിഷ് ടിവി ഗ്രൂപ്പും ആമസോൺ പ്രൈമും

Prime Lite services for customers; Dish TV Group and Amazon Prime set to collaborate
Prime Lite services for customers; Dish TV Group and Amazon Prime set to collaborate

കൊച്ചി: രാജ്യത്തെ മുൻനിര ഡിടിഎച്ച്, ഒടിടി സേവനദാതാക്കളായ ഡിഷ് ടിവി, ആമസോൺ പ്രൈമുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ നൽകുന്നു. ഡിടിഎച്ച് സേവനങ്ങൾക്കു പുറമെ വാച്ചോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, വി ഇസഡ് വൈ സ്മാർട്ട് ടിവികൾ എന്നിവയിലൂടെയാണ് ഇത് ലഭ്യമാക്കുക. ഉപഭോകതാക്കൾക്ക് ബ്ലോക്ക്ബസ്റ്റർ സിനിമകൾ, ജനപ്രിയ സീരീസുകൾ, പുരസ്‌കാരം ലഭിച്ച ഇന്ത്യൻ, അന്താരാഷ്ട്ര ഒറിജിനലുകൾ എന്നിവയുൾപ്പെടെ പ്രൈം വീഡിയോയുടെ വിപുലമായ സേവനം ആസ്വദിക്കാമെന്നതാണ് പ്രത്യേകത.

tRootC1469263">

ഇതിനു പുറമെ ഫ്രീ ഡെലിവറി ഷിപ്മെന്റ് സൗകര്യത്തോടുകൂടിയ ആമസോൺ ഷോപ്പിങ്ങും ലഭ്യമാകുമെന്ന് ഡിഷ് ടിവി അറിയിച്ചു. സാങ്കേതികവിദ്യ, മികച്ച കണ്ടന്റുകൾ, സൗകര്യപ്രദമായ സേവനങ്ങൾ എന്നിവയിലൂടെ ഹോം എന്റർടൈൻമെന്റ് മേഖലയെ നവീകരിക്കുകയാണ് പരസ്പര സഹകരണത്തിലൂടെ ഡിഷ് ടിവി ലക്ഷ്യമിടുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് വീടുകളിൽ ഡിഷ് ടിവിയുടെ ഡിടിഎച്ച് സേവനമാണ് ഉപയോഗത്തിലുള്ളത്. പ്രൈം ലൈറ്റ് സൗകര്യം ലഭ്യമാക്കുന്നതോടെ പുത്തൻ സ്ട്രീമിംഗ് സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിച്ച് വിനോദമേഖലയെ ശക്തിപ്പെടുത്താനും ഡിഷ് ടിവി ലക്ഷ്യമിടുന്നു.
 
ഡിടിഎച്ച് ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യുന്നതിലൂടെ സേവനങ്ങൾ ലഭിക്കും. വി ഇസഡ് വൈ സ്മാർട്ട് ടിവി വാങ്ങുന്ന സമയത്തും വാച്ചോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ആഡ് ഓൺ സബ്സ്ക്രിപ്ഷൻ നൽകിയും സേവനം ഉപയോഗിക്കാം. രാജ്യത്തെ മുൻനിര ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കമ്പനികളുമായി സഹകരിച്ച് സേവനം ലഭ്യമാക്കുമെന്നും ഡിഷ് ടിവി അറിയിച്ചു. ഉപഭോക്താക്കൾക്ക് എവിടെനിന്നും ഉപയോഗിക്കാനാകുന്ന തരത്തിൽ ലളിതവും വ്യക്തി കേന്ദ്രീകൃതവുമായ സേവനങ്ങൾ നൽകാൻ ഡിഷ് ടിവി പ്രതിജ്ഞാബദ്ധരാണെന്ന് ഡിഷ് ടിവി ഇന്ത്യയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ പറഞ്ഞു. ആമസോൺ പ്രൈമുമായി സഹകരിക്കന്നതിലൂടെ വിനോദ മേഖലയിലെ വിപുലവും ഗുണമേന്മയുള്ളതുമായ കണ്ടന്റുകൾ തടസരഹിതമായി ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags