ചരിത്രത്തിലാദ്യമായി പവന് 1,01,600 രൂപ ; ഇനി സ്വര്‍ണ്ണം സ്വപ്‌നങ്ങളില്‍ മാത്രം... നെഞ്ചിടിപ്പേറ്റി വർധനവ്
ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. ഒരു വര്‍ഷത്തിനുളളില്‍സ്വര്‍ണവില ഏറുന്നത് ഇരട്ടിയിലേറെ. ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്പോഴാണ് 10,1600 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. ഇതിനിടെ ഏതാണ്ട് എല്ലാ മാസങ്ങളിലും സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമാംവിധം ഉയരത്തിലായി.
tRootC1469263">സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്ന വര്‍ഷം ഇതാദ്യമാണ്. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 640 രൂപ കൂടി വിപണിവില 99840 ആയിരുന്നു.

നിലവിലെ വിലക്കുതിപ്പിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.13 ലക്ഷം രൂപയ്ക്കു മുകളിൽ നൽകണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടുന്ന നിരക്കാണിത്. പണിക്കൂലി മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
സ്വർണ വിലയിൽ ആയിരക്കണക്കിനു രൂപയുടെ വ്യത്യാസം ഒറ്റദിവസം തന്നെയുണ്ടാകുമ്പോൾ വിലക്കയറ്റം മുന്നിൽ കണ്ട് അഡ്വാൻസ് ബുക്കിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് നേരിയ ആശ്വാസമുള്ളത്. എന്നാൽ, അഡ്വാൻസ് ബുക്കിങ് വഴി കോടികളുടെ നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നതെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്.
.jpg)


