കുത്തനെ ഉയർന്ന് വെളിച്ചെണ്ണ വില

coconut oil
coconut oil

തിരുവനന്തപുരം: കേരളത്തിൽ വെളിച്ചെണ്ണ വില കുത്തനെ കുതിക്കുന്നു. കിലോയ്ക്ക് വില 400 രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായിരിക്കുകയാണ്. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ലിറ്ററിന് 400 രൂപ കടന്നു. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. മാർച്ച്‌ മുതലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്.

tRootC1469263">

ഏപ്രിലിൽ ലിറ്ററിന് 300 രൂപയാണ് കടന്നത്. ഇതിനിടെ വെളിച്ചെണ്ണയുടെ വ്യാജനും വിലസുന്നുണ്ട്. തേങ്ങക്കും തീവിലയാണ്. പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടേണ്ട അവസ്ഥയാണെന്നാണ് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്.

Tags