ഓൺലൈൻ വിൽപ്പനയിൽ അവസരങ്ങൾ ; സ്വന്തം ഉൽപ്പന്നം ബ്രാൻഡാക്കാം
ഓൺലൈൻ ഷോപ്പിങ്ങിന്റെ വ്യാപനം ചെറിയ സംരംഭകർക്കും പുതിയ വിപണി തുറന്നുകൊടുക്കുകയാണ്. സ്വന്തം ഉൽപ്പന്നങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഓൺലൈൻ വിൽപ്പനാ സംവിധാനങ്ങളിലൂടെയും ഉപഭോക്താക്കളിലെത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
കൈത്തറി ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, ഹോം ഡെക്കർ സാധനങ്ങൾ, വസ്ത്രങ്ങൾ, ഹാൻഡ്മെയ്ഡ് ഉൽപ്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ പ്രത്യേകതയുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്തി വിൽപ്പന നടത്താം. മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ കമ്മീഷൻ അടിസ്ഥാനത്തിൽ വിൽക്കുന്ന റീസെല്ലിങ് മോഡലും തുടക്കക്കാർക്ക് പരിഗണിക്കാം.
എന്നാൽ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് വിപണി, ഉപഭോക്താക്കളുടെ ആവശ്യം, ഉൽപ്പാദനച്ചെലവ്, പാക്കിങ്, ഡെലിവറി, ലാഭവിഹിതം എന്നിവ കൃത്യമായി കണക്കാക്കണം. ചെറിയ തോതിൽ ആരംഭിച്ച് വിൽപ്പന വർധിക്കുന്നതിനനുസരിച്ച് നിക്ഷേപം കൂട്ടുന്നതാണ് റിസ്ക് കുറയ്ക്കാനുള്ള മികച്ച മാർഗം.
.jpg)

