ആഗോള വിപണിയിൽ കുതിച്ചുയരുന്ന് എണ്ണവില

crude oil,business

 ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ചൊവ്വാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ തന്നെ ക്രൂഡ് ഓയിൽ വില രണ്ട് ശതമാനത്തിലധികം വർദ്ധിച്ചു. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ കടലിടുക്കിലൂടെയുള്ള വിതരണം തടസ്സപ്പെട്ടതാണ് വിപണിയെ പിടിച്ചുലയ്ക്കുന്നത്.

tRootC1469263">

നിലവിലെ കണക്കുകൾ പ്രകാരം ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 2.5 ശതമാനം ഉയർന്ന് 102.69 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 2.6 ശതമാനം വർദ്ധനയോടെ 95.92 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ സെഷനിൽ ഉണ്ടായ ഇടിവിന് ശേഷമാണ് വിപണിയിൽ ഈ വൻ തിരിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം സഖ്യകക്ഷികൾ നിരസിച്ചത് നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ലോകത്തെ എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഈ ജലപാത തടസ്സപ്പെട്ടത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിനും ഊർജ്ജ ചെലവ് വർദ്ധിക്കാനും ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ സംഘർഷം മൂലം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തങ്ങളുടെ എണ്ണ ഉൽപ്പാദനം പകുതിയിലധികം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിനിടെ, ഫെബ്രുവരിയിൽ പിടിച്ചെടുത്ത മൂന്ന് ടാങ്കറുകൾ വിട്ടയക്കണമെന്ന ഇറാന്റെ ആവശ്യം ഇന്ത്യയുമായുള്ള ചർച്ചകളിൽ ഉന്നയിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ പ്രമുഖ ബാങ്കുകൾ വരും വർഷങ്ങളിലെ എണ്ണവില പ്രവചനം ഉയർത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്ക 2026-ലെ ബ്രെന്റ് വില പ്രവചനം ബാരലിന് 77.50 ഡോളറായും സ്റ്റാൻഡേർഡ് ചാർട്ടേഡ് 85.50 ഡോളറായും പുതുക്കി നിശ്ചയിച്ചു. ഒരു മിസൈൽ ആക്രമണമോ മൈൻ ഭീഷണിയോ ഉണ്ടായാൽ വിപണി വീണ്ടും ആളിക്കത്താൻ സാധ്യതയുണ്ടെന്ന് ഐജി മാർക്കറ്റ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നു.

Tags