ഇനി കടം വാങ്ങൽ നടക്കില്ല ..! 20,000 രൂപയ്ക്ക് മുകളില്‍ പണം കടംവാങ്ങിയാല്‍ അതേ തുക പിഴനല്‍കണം
പണം തികയാതെ വന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ നമ്മൾ കടം വാങ്ങാറുള്ളത് പതിവാണ്. എന്നാൽ സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ കടം വാങ്ങുന്നതിനും ലിമിറ്റുണ്ട്. 20,000 രൂപയോ അതില്‍ കൂടുതലോ പണമായി കടം വാങ്ങാനോ തിരിച്ചടയ്ക്കാനോ പാടില്ല എന്നാണ് ആദായ നികുതി നിയമം. ഈ നിയന്ത്രണം ഏത് വ്യക്തികള്‍ തമ്മിലുളള ഇടപാടിനും ബാധകമാണ്.നിയമലംഘനം നടത്തിയാല്‍ വായ്പയുടെയോ തിരിച്ചടവിന്റെയോ തുകയ്ക്ക് തുല്യമായ പിഴ ഈടാക്കാം. ഉദാഹരണത്തിന് ഒരു വ്യക്തി 1 ലക്ഷം രൂപ വായ്പ സ്വീകരിച്ചാല്‍ പിഴയും 1 ലക്ഷം ആയിരിക്കും.
നിശ്ചിത പരിധിക്ക് മുകളിലുള്ള ഏതൊരു തുകയും ബാങ്കിംഗ് ചാനലുകള്‍, അക്കൗണ്ട് ട്രാന്‍സ്ഫറുകള്‍, ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, അല്ലെങ്കില്‍ മറ്റ് ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ വഴി കൈമാറണമെന്നാണ് വിഭവാങ്കല്‍ അനുകൂല്‍കര പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ഥ് മൗര വ്യക്തമാക്കുന്നത്.
വായ്പ നല്‍കുന്നതിനുള്ള നിശ്ചിത പരിധി കവിഞ്ഞാല്‍ കടം വാങ്ങുന്ന ആളെയും കടം കൊടുക്കുന്നയാളെയും സൂക്ഷ്മമായി പരിശോധിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. വായ്പയുടെ ഉറവിടവും ഇടപാടിന്റെ നിയമസാധുതയും സംബന്ധിച്ച് കടം കൊടുക്കുന്നയാളെ ചോദ്യം ചെയ്യും. അതേസമയം പ്രാഥമിക പിഴ ബാധ്യത കടം വാങ്ങുന്ന ആള്‍ക്ക് ആയിരിക്കും.
മിക്ക നികുതിദായകരുടെയും തെറ്റിദ്ധാരണകളിലൊന്നാണ് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങുന്ന പണം ഈ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നത്. എന്നാല്‍ വായ്പ നല്‍കുന്നയാള്‍ കുടുംബാംഗമോ, സുഹൃത്തോ, ബിസിനസ് അസോസിയേറ്റോ, മറ്റേതെങ്കിലും വ്യക്തിയോ ആകട്ടെ സെക്ഷന്‍ 269SS ഉം പൊതുവെയുള്ള നിയന്ത്രണങ്ങളും ബാധകമാകും. സിദ്ധാര്‍ഥ് മൗര പറഞ്ഞു.
.jpg)

