പാസ്‌വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്‌ലിക്‌സ്

പാസ്‌വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്‌ലിക്‌സ്. അടുത്ത കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് അക്കൗണ്ട് പാസ്!വേഡ് പങ്കിടേണ്ട എന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ തീരുമാനം. പ്ലാറ്റ്‌ഫോമിന്റെ വരുമാനം വര്‍ധിപ്പിക്കലിന്റെ ഭാഗമായാണ് തീരുമാനം. പരമാവധി പേരെ കൊണ്ട് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രൈബ് ചെയ്യിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
പരമാവധി പേരെ കൊണ്ട് സബ്‌സ്‌ക്രിപ്ഷന് എടുപ്പിക്കാന്‍ പാസ്വേഡ് ഷെയറിങ് നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് എന്നതാണ് പുതിയ രീതി.
നിലവില്‍ ഉപഭോക്താക്കള്‍ വ്യാപകമായി നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത് ടിവി, സിനിമ എന്നിവയ്ക്കായി മുടക്കുന്ന തങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. പാസ്!വേഡ് ഷെയര്‍ ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിട്ടുണ്ട്. അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നതാണ് മെച്ചം. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.