നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചു

plane

 മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ(NMIA) നിന്നുള്ള ഷെഡ്യൂൾഡ് ഇൻറർനാഷണൽ സർവീസുകൾക്ക് തുടക്കം കുറിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് 15 ജൂലൈ 2026 മുതൽ നവി മുംബൈയ്ക്കും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ(UAE) തലസ്ഥാനമായ അബുദാബിക്കും ഇടയിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചു.

2025 ഡിസംബർ 25-ന് വിമാനത്താവളം ആഭ്യന്തര സർവീസുകൾ ആരംഭിച്ച് 200 ദിവസത്തിനുള്ളിൽ ആരംഭിച്ച,  ആഴ്ചയിൽ മൂന്ന് തവണയുള്ള ഈ സർവീസ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (NMIA) ഇൻറർനാഷണൽ നെറ്റ്‍വർക്ക് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇത് AAHLന്റെ പോർട്ട്‌ഫോളിയോയിലെ എല്ലാ വിമാനത്താവളങ്ങളെയും അന്താരാഷ്ട്രതലത്തിൽ ബന്ധിപ്പിക്കുന്നതാക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുതിയ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ ഇത്  പ്രതിഫലിപ്പിക്കുകയും, ഇന്ത്യയിലെ ജനങ്ങളുടെയും ബിസിനസുകളുടെയും സാമ്പത്തിക പ്രവർത്തനങ്ങളുടെയും ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പുതിയ റൂട്ട് യാത്രക്കാർക്ക് പശ്ചിമേഷ്യയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് സൗകര്യപ്രദമായ നേരിട്ടുള്ള ബന്ധം വാഗ്ദാനം ചെയ്യുന്നു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ(MMR) രണ്ടാമത്തെ ആഗോള കവാടമാക്കി മാറ്റുന്നതിൽ സർക്കാർ ഏജൻസികൾ, വ്യോമയാന നിയന്ത്രണ സമിതികൾ, എയർലൈൻ പങ്കാളികൾ, വിമാനത്താവള ഓഹരി ഉടമകൾ എന്നിവരുടെ ഏകോപിത ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.

AAHL ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അരുൺ ബൻസാൽ പറഞ്ഞു, “ഞങ്ങളുടെ ആദ്യത്തെ ഷെഡ്യൂൾഡ് ഇൻറർനാഷണൽ വിമാനത്തിന്റെ സമാരംഭം നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ യാത്രയിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. ഈ നാഴികക്കല്ല് കൈവരിക്കാൻ ഞങ്ങളെ സഹായിച്ചതിനും വിലയേറിയ പിന്തുണയ്ക്കും എല്ലാ സംസ്ഥാന, കേന്ദ്ര സർക്കാർ ഏജൻസികൾക്കും ഓഹരി ഉടമകൾക്കും  ഞങ്ങൾ നന്ദി പറയുന്നു. ഈ സുപ്രധാനമായ ആദ്യ അന്താരാഷ്ട്ര റൂട്ടിൽ ഞങ്ങളുമായി പങ്കാളികളായതിന് എയർ ഇന്ത്യ എക്സ്പ്രസിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു. കൂടുതൽ എയർലൈൻ പങ്കാളികളുമായും ലക്ഷ്യസ്ഥാനങ്ങളുമായും ഞങ്ങൾ ഞങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതാണ്. അന്താരാഷ്ട്ര യാത്രകൾക്കായി നവി മുംബൈയുടെ സ്ഥാനം ഒരു മുൻഗണനാ കവാടമായി ശക്തിപ്പെടുത്തുന്നതോടൊപ്പം, തടസ്സമില്ലാത്ത പ്രവർത്തനങ്ങളും ലോകോത്തര യാത്രാ അനുഭവവും നൽകുന്നതിൽ  ഞങ്ങളുടെ ശ്രദ്ധ തുടരുന്നതാണ്."

എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ ശ്രീ നിപുൺ അഗർവാൾ പറഞ്ഞു, “മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് സൗകര്യപ്രദമായ ഒരു പുതിയ കവാടം സൃഷ്ടിച്ചുകൊണ്ട്, അബുദാബിയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളോടെ നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുവാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഞങ്ങളുടെ നെറ്റ്‍വർക്കിന് പൂരകമായി, ഞങ്ങളുടെ ഇരട്ട വിമാനത്താവള തന്ത്രത്തിന്റെ ഒരു പ്രധാന സ്തംഭമാണ്  നവി മുംബൈ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളവുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു, കൂടാതെ ഈ സഹകരണത്തിലൂടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഏഴ് മാസത്തിനുള്ളിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 46 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുകയും 2.3 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്തു,  നിലവിൽ  പ്രതിദിനം ഏകദേശം 150 എയർ ട്രാഫിക് മൂവ്‌മെന്റുകൾ കൈകാര്യം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര സർവീസുകൾ കൂടി കൂട്ടിച്ചേർക്കുന്നത് മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെയും പടിഞ്ഞാറൻ ഇന്ത്യയുടെയും വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അതിന്റെ പങ്ക് കൂടുതൽ ശക്തിമാകുന്നു.

ഉദ്ഘാടന അന്താരാഷ്ട്ര വിമാനത്തിൽ  നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള  ആദ്യത്തെ ഗ്ലോബൽ പെരിഷബിൾ  എക്സ്പോർട്ട് സാധനങ്ങളും അയക്കുന്നുണ്ട്, ഇത് വിമാനത്താവളത്തെ ഉയർന്ന മൂല്യമുള്ളതും സമയബന്ധിതവുമായ ചരക്കുകൾക്കായുള്ള ഒരു പുതിയ കവാടമായി മാറ്റുന്നു. ഈ നാഴികക്കല്ല് ഇന്ത്യൻ കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുമെന്നും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളർന്നുവരുന്ന ചരക്ക് ശേഷി ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആസൂത്രണം ചെയ്തിട്ടുള്ള നിരവധി അന്താരാഷ്ട്ര റൂട്ടുകളിൽ ആദ്യത്തേതാണ് അബുദാബി സർവീസ്. വിമാനത്താവളം അതിന്റെ എയർലൈൻ പങ്കാളിത്തവും ലക്ഷ്യസ്ഥാന ശൃംഖലയും വിപുലീകരിക്കുമ്പോൾ, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര കണക്റ്റിവിറ്റി, വ്യാപാരം, ടൂറിസം എന്നിവയെ പിന്തുണയ്ക്കുന്നതോടൊപ്പം മുംബൈയുടെ വ്യോമയാന ശേഷി ശക്തിപ്പെടുത്തുന്നതിൽ ഇത് കൂടുതൽ പ്രധാന പങ്ക് വഹിക്കാൻ സജ്ജമാകുന്നതാണ്.

Tags