പുത്തൻ രൂപത്തിൽ മിരിൻഡ വിപണിയിൽ

Mirinda

കൊച്ചി: മിരിൻഡയുടെ പുതിയ ആഗോള  പ്ലാറ്റ്ഫോമായ 'സ്‌മൈൽ പ്ലീസ്', പരിഷ്‌കരിച്ച ലോഗോ എന്നിവ പുറത്തിറക്കി. നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ കണ്ടെത്താനും പുഞ്ചിരി പടർത്താനും ലക്ഷ്യമിട്ടാണ് മിരിൻഡ ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 

പെപ്സികോ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ ടീം രൂപകൽപ്പന ചെയ്ത പുതിയ ലുക്ക്, ജെൻ സി വിഭാഗത്തെ ആകർഷിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ബ്രാൻഡിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ ഊർജ്ജസ്വലമായ നിറങ്ങളും ബോൾഡ് ടൈപ്പോഗ്രാഫിയുമാണ് പുതിയ പാക്കേജിംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഇൻഫ്‌ളുവൻസർമാരുടെ നേതൃത്വത്തിലുള്ള 'സ്‌മൈൽ ചെയിൻ' എന്ന ഡിജിറ്റൽ പരിപാടിയും ആരംഭിച്ചു.

പുതിയ മാറ്റങ്ങളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഉന്മേഷവും സന്തോഷവും പകരുകയാണ് ലക്ഷ്യമെന്ന് പെപ്സികോ ഇന്റർനാഷണൽ ബ്രെവറേജ് സി.ഇ.ഒ യുജിൻ വില്ലെംസെൻ പറഞ്ഞു. മാറുന്ന ഉപഭോക്തൃ അഭിരുചികൾക്ക് അനുസൃതമായി മിരിൻഡയെ കൂടുതൽ ആകർഷകമാക്കാനാണ് ഈ പരിഷ്‌കാരങ്ങളെന്ന് പെപ്സികോ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ വി.പി നിതിൻ ഭണ്ഡാരിയും വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ പുതിയ രൂപത്തിലുള്ള മിരിൻഡ ലഭ്യമായിത്തുടങ്ങും.
 

Tags