സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടക്കാരന് മൊബൈല്‍ നമ്പര്‍ കൈമാറേണ്ടെന്ന് ഉപഭോക്തൃകാര്യാലയ മന്ത്രാലയം
May 24, 2023, 14:54 IST

ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഫോണ്‍ കോളുകളിലൂടെയും ടെക്‌സ്റ്റ് മെസേജുകളിലൂടെയും തട്ടിപ്പുകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ചില സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കളോട് നമ്പര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ബില്ലിനായി വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കണ്‍സ്യൂമേഴ്‌സ് കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് ചൂണ്ടിക്കാട്ടി.