മിൽമയുടെ പാൽ ഇനി കുപ്പിയിലും
തിരുവനന്തപുരം : മിൽമയുടെ പാൽ ഇനി കുപ്പിയിലും ലഭിക്കും. ബുധനാഴ്ച മുതല്‍ ഒരു ലിറ്റര്‍ ബോട്ടില്‍ വിപണിയിലെത്തും. 70 രൂപയാണ് വില. ഗുണമേന്മയുള്ള ഫുഡ്ഗ്രേഡ് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നതെന്ന് മില്‍മ ചെയർപേഴ്സൻ മണി വിശ്വനാഥ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
tRootC1469263">ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് നടപ്പാക്കുന്നത്. തുടർന്ന് വിപണി നിരീക്ഷിച്ച ശേഷം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പിക്കും.മിൽമ ഭരണസമിതി അംഗങ്ങളായ കെ. കൃഷ്ണൻപോറ്റി, കെ.ആർ. മോഹനൻ പിള്ള, ജയ വിശ്വനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
.jpg)


