മൈക്രോ സോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 4800 പേര്‍ക്ക്

Microsoft

നിര്‍മ്മാണച്ചെലവ് വര്‍ധിച്ചെന്നും കമ്പനിക്ക് വളര്‍ച്ചയില്ലെന്നുമാണ് പിരിച്ചുവിടലിന് മൈക്രോ സോഫ്റ്റ് നല്‍കുന്ന വിശദീകരണം.

മൈക്രോസോഫ്റ്റ് കമ്പനിയിലും കൂട്ടപ്പിരിച്ചുവിടല്‍. 4800 പേരെയാണ് കമ്പനി പുറത്താക്കിയത്. 1600 പേര്‍ക്ക് കൂടി ജോലി നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗെയിമിങ് വിഭാഗമായ എക്സ് ബോക്സിലാണ് പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്. നിര്‍മ്മാണച്ചെലവ് വര്‍ധിച്ചെന്നും കമ്പനിക്ക് വളര്‍ച്ചയില്ലെന്നുമാണ് പിരിച്ചുവിടലിന് മൈക്രോ സോഫ്റ്റ് നല്‍കുന്ന വിശദീകരണം.

തിങ്കളാഴ്ചയാണ് പിരിച്ചുവിടുന്നതായി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ 2.1 ശതമാനം ആളുകളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഓഹരികളില്‍ 1.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. എഐ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് നിലവിലെ പിരിച്ചുവിടലെന്നും വിവരമുണ്ട്.

Tags