സാമൂഹിക അടുക്കളകളില്‍ ആധുനിക സൗകര്യങ്ങളൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

google news
ssss

കണ്ണൂര്‍: പിണറായി എകെജി മെമോറിയല്‍ ജിഎസ്എസ്എസിലും പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ ആധുനിക സൗകര്യങ്ങളോടെ മണപ്പുറം ഫൗണ്ടേഷന്‍ നവീകരിച്ചു നല്‍കി. ഇവ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. ഇതുള്‍പ്പെടെ ധര്‍മടം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ സമര്‍പ്പണം ഓണ്‍ലൈനായാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. മണപ്പുറം ഫിനാന്‍സിന്റെ സിഎസ്ആര്‍ വിഭാഗത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് മോഡുലാര്‍ കിച്ചന്‍ സംവിധാനങ്ങള്‍ സാമൂഹിക അടുക്കളകളില്‍ ഒരുക്കിയത്.

എ കെ ജി മെമ്മോറിയല്‍ സ്‌കൂളിലെ നവീകരിച്ച പാചകശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ നവീകരിച്ച പാചകശാല നിയോജകമണ്ഡലം പ്രധിനിധി ബാലൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കോങ്കി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു.മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കരൻ, മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് പിആർഒ കെ എം അഷ്‌റഫ്, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍, എ കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിസിപ്പല്‍ ഉഷ നന്ദിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജിത സി എ, വാര്‍ഡ് മെമ്പര്‍മാരായ ദീപ്തി എ, ജസ്ന ലതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Tags