ലക്ഷ്മിരാമകൃഷ്ണ ശ്രീനിവാസ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടര്‍
Nov 21, 2023, 18:55 IST
കൊച്ചി: ബാങ്കിങ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അഡീഷനല്‍ ഡയറക്ടറായി നിയമിച്ചു. നവംബര്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം.
tRootC1469263">ബാങ്കിങ് മേഖലയില്‍ 38 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ്ജനറല്‍ മാനേജരായിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് കോളെജ് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ നിരവധിഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
.jpg)


