കൊട്ടക് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡ്യുവല്‍ ജനറേഷന്‍ സേവിങ്‌സ് പ്ലാന്‍: കൊട്ടക് ജെന്‍2ജെന്‍ ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു


മുംബൈ: കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്(കൊട്ടക് ലൈഫ്) പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. സമഗ്രമായ സാമ്പത്തിക പരിരക്ഷ നല്‍കുന്നതിന് രൂപകല്പന ചെയ്തിരിക്കുന്ന ഒരു നോണ്‍ ലിങ്ക്ഡ് സേവിങ്‌സ് പ്ലാന്‍ ആയ കൊട്ടക് ജെന്‍2ജെന്‍ ഇന്‍കം പദ്ധതിയാണ് അവതരിപ്പിച്ചത്. ലെഗസി ഓപ്ഷന്‍ തിരിഞ്ഞെടുക്കുന്നതിലൂടെ ഒരൊറ്റ പ്ലാനില്‍ രണ്ട് തലമുറകള്‍ക്കുള്ള വരുമാനവും പരിരക്ഷയും ലഭിക്കും. ഇതാദ്യമായാണ് ഇത്തരത്തിലുള്ള പ്ലാന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി അവതരിപ്പിക്കുന്നത്.
വിരമിക്കല്‍ സമ്പാദ്യം മികച്ച രീതിയില്‍ നേടുന്നത് മുതല്‍ അടുത്ത തലമുറയ്ക്കായി സമ്പത്ത് കൈമാറ്റത്തിന്റെ ഒരു പാരമ്പര്യം സൃഷ്ടിക്കുന്നത് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള നാല് വ്യത്യസ്ത പ്ലാന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
' ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങളുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വ്യക്തവും ആകര്‍ഷകവും അവരുടെ ജീവിതത്തിന് അനുയോജ്യവുമായിരിക്കണം. മികച്ച ഗവേഷണവും ഉപഭോക്തൃ ഉള്‍ക്കാഴ്ചകളും പ്രയോജനപ്പെടുത്തി ഉത്പന്നങ്ങള്‍ നവീകരിക്കുകയെന്നതാണ് കൊട്ടക് ലൈഫിന്റെ ലക്ഷ്യം. ഉപഭോക്തൃ പ്രതീക്ഷകള്‍ നിറവേറ്റുകമാത്രമല്ല, അതിലും മുകളിലാണ് കമ്പനിയുടെ പ്രതിബദ്ധത. അതിന് തെളിവാണ് കൊട്ടക് ജെന്‍2ജെന്‍ ഇന്‍കം പദ്ധതി. മൂല്യങ്ങളും പൈതൃകവും കൈമാറുകയെന്നത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണ്. ഈ അതുല്യമായ ഓഫറിലൂടെ ഒരൊറ്റ പ്ലാനില്‍ കുടുംബങ്ങള്‍ക്ക് രണ്ട് തലമുറകള്‍ക്കുള്ള വരുമാനവും സംരക്ഷണവും ഉറപ്പാക്കാന്‍ കഴിയും-ഭാവിയിലേക്കുള്ള ഒരു ശാശ്വത പാരമ്പര്യം സൃഷ്ടിക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷ കൈവരിക്കാനും അവരെ സഹായിക്കുന്നു' കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ എം.ഡി മഹേഷ് ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

കൊട്ടക് ജെന്‍2ജെന്‍ ഇന്‍കത്തിന്റെ പ്രധാന സവിശേഷതകള്‍:
1. രണ്ട് തലമുറ-വരുമാനവും സംരക്ഷണവും: ലെഗസി ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരൊറ്റ പോളിസിയില്‍ രണ്ട് തലമുറകളെ ഉള്‍ക്കൊള്ളുന്ന അതുല്യമായ ഓഫര്‍.
2. ഒന്നിലധികം പ്ലാന്‍ ഓപ്ഷനുകള്‍: നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി നാല് പ്ലാന്‍ ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരം: ലൈഫ് ഇന്‍കം, ലെഗസി ഇന്‍കം, ലൈഫ് പെയ്ഡ് അപ്പ് അഡീഷനുകള്‍, ലെഗസി പെയ്ഡ് അപ്പ് അഡീഷനുകള്‍.
3. ഇന്‍ബില്‍റ്റ് വെല്‍നെസ് ആനുകൂല്യങ്ങള്‍: ഒരോ പോളിസിയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോംപ്ലിമെന്ററി വെല്‍നെസ് ആനുകൂല്യങ്ങള്‍.
4. ഓപ്ഷണല്‍ റൈഡറുകള്‍: മെച്ചപ്പെടുത്തിയ പരിരക്ഷയ്ക്കായി ആറ് റൈഡര്‍ ഓപ്ഷനുകളുടെ സമഗ്ര കവറേജ്.
5. സ്ത്രീകള്‍ക്കുള്ള മെച്ചപ്പെടുത്തിയ ആനുകൂല്യങ്ങള്‍: ഒരേ പ്രീമിയം നിരക്കില്‍ വനിതാ പോളിസി ഉടമകള്‍ക്ക് ഉയര്‍ന്ന സം അഷ്വേഡ് വാഗ്ദാനം ചെയ്യുന്നു.
6. ഇസിഎസ്/ ഓട്ടോ ഡിബിറ്റിനുള്ള മെച്ചപ്പെടുത്തിയ ആനുകൂല്യം: ഇസിഎസ്/ ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ വഴി അടച്ച പ്രീമിയങ്ങള്‍ക്ക് അധിക ആനുകൂല്യം.