കേരള വിഷു ബമ്പർ ലോട്ടറി 2026 നറുക്കെടുപ്പ് ശനിയാഴ്ച : റെക്കോർഡ് വില്പന

Kerala Vishu Bumper Lottery 2026 Draw Saturday: Record Sales

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷുബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് റെക്കോഡ് വില്പന . 44 ലക്ഷത്തിലേറെ (44,61,670) ടിക്കറ്റുകളാണ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ വിറ്റുതീർന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന-11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. നറുക്കെടുപ്പ് ശനിയാഴ്ച രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.

പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാംസമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കും.

Tags