അൺലിമിറ്റഡ് ഓഫർ നീട്ടി ജിയോ

reliance,jio
reliance,jio

ക്രിക്കറ്റ് ആരാധകർക്കുള്ള അൺലിമിറ്റഡ് ഓഫറിൻറെ പരിധി റിലയൻസ് ജിയോ വീണ്ടും വർധിപ്പിച്ചു. ഐപിഎല്ലിനുള്ള പ്രത്യേക ജിയോ അൺലിമിറ്റഡ് ഓഫർ മെയ് 25 വരെയാണ് നീട്ടിയത്. ഐപിഎൽ ടൂർണമെൻറ് ആരംഭിക്കുന്നതിന് മുമ്പ് മാർച്ച് 17-നാണ് ജിയോ ഈ ഓഫർ അവതരിപ്പിച്ചത്. കമ്പനി ഇതുവരെ മൂന്ന് തവണ ഈ ഓഫർ കാലാവധി നീട്ടിയിട്ടുണ്ട്

അതേസമയം കമ്പനി ആദ്യമായി ഈ ഓഫറിൻറെ അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടിയിരുന്നു. ഇതിനുശേഷം, ഐപിഎൽ ടൂർണമെൻറിൻറെ മധ്യത്തിൽ, കമ്പനി ഓഫറിൻറെ അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. ഇപ്പോൾ ജിയോ ഈ ഓഫർ വീണ്ടും മെയ് 25 വരെ നീട്ടിയിരിക്കുന്നു. ഐപിഎൽ 2025-ൻറെ അവസാന മത്സരം ഈ ദിവസമാണ് നടക്കുന്നത്.

ജിയോയുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും വേണ്ടിയുള്ളതാണ് ജിയോ അൺലിമിറ്റഡ് ഓഫർ. ഈ ഓഫർ ലഭിക്കാൻ ജിയോ ഉപയോക്താക്കൾ 299 രൂപയിൽ കൂടുതൽ റീചാർജ് ചെയ്യുകയോ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആക്ടീവാക്കുകയോ വേണം. എന്നാൽ ജിയോഭാരത്, ജിയോഫോൺ എന്നിവയിൽ വോയ്‌സ്-ഒൺലി പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കില്ല.

ഈ ഓഫറിലൂടെ മൂന്ന് മാസത്തേക്ക് സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുവെന്ന് റിലയൻസ് ജിയോ പറയുന്നു. ജിയോ പ്രീപെയ്‌ഡ് ഉപയോക്താക്കൾ ഒരു മാസത്തെ റീചാർജ് പ്ലാൻ ആക്ടീവാക്കിയാൽ, അവർക്ക് ഒരു മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. അതേസമയം, ഉപയോക്താക്കൾ 56 ദിവസത്തെ പ്ലാൻ ആക്ടീവാക്കിയാൽ അവർക്ക് രണ്ട് മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‍സ്‍ക്രിപ്ഷൻ ലഭിക്കും.

Tags