ഇന്ത്യൻ സിനിമയുടെ ആഗോള വഴിത്തിരിവ്; സിഖ്യ എന്റർടൈൻമെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ജിയോ സ്റ്റുഡിയോസ്
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസും ഓസ്‌കാർ ജേതാക്കളായ സിഖ്യ എന്റർടൈൻമെന്റും പങ്കാളിത്തത്തിലേക്ക്. ഇന്ത്യൻ സിനിമയുടെ ആഗോള കുതിപ്പിലെ സുപ്രധാന നാഴികക്കല്ലാണിത്. കോർപ്പറേറ്റ് കരുത്തും സ്വതന്ത്ര സിനിമയുടെ സർഗ്ഗാത്മക മികവും കൈകോർക്കുന്നത് ഇന്ത്യൻ സിനിമകളെ അന്താരാഷ്ട്ര വേദിയിൽ കൂടുതൽ ശക്തമായി പ്രതിഷ്ഠിക്കാൻ സഹായിക്കും. അക്കാഡമി അവാർഡിനർഹമായ പീരിയഡ് എൻഡ് ഓഫ് സെന്റൻസ്, ദ എലിഫന്റ് വിസ്പറേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളാണ് സിഖ്യ.
tRootC1469263">റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിൻ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റർടൈൻമെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഓഹരി പങ്കാളിത്തത്തിലൂടെ ഇന്ത്യൻ സിനിമയിലെ ഒരു പുതിയ അധ്യായത്തിനാണ് ജിയോ സ്റ്റുഡിയോസ് തുടക്കമിടുന്നത്.സിഖ്യയുടെ സർഗ്ഗാത്മകമായ അടിത്തറയെ ജിയോയുടെ വമ്പൻ വിതരണ ശൃംഖലയുമായി സമന്വയിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ പങ്കാളിത്തം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കുമായി സിനിമകളും വെബ് സീരീസുകളും സംയുക്തമായി നിർമ്മിക്കുകയാണ് പുതിയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സിഖ്യയുടെ തനിമയുള്ള കഥാപരിസരങ്ങളെ ജിയോ സ്റ്റുഡിയോസിന്റെ വിപുലമായ സാമ്പത്തിക-സാങ്കേതിക കരുത്തുമായി യോജിപ്പിച്ച് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ മികച്ച രീതിയിൽ ലഭ്യമാക്കും.അന്താരാഷ്ട്ര അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ സിഖ്യ, ഓസ്‌കാർ പുരസ്‌കാരം നേടിയ ചിത്രങ്ങൾ കൂടാതെ പ്രേക്ഷക, നിരൂപക പ്രശംസ പിടിച്ചുപറ്റിയ മസാൻ, കാതൽ, കിൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാക്കളാണ്. വൻകിട നിർമ്മാണങ്ങൾക്കും ബോക്‌സ് ഓഫീസ് വിജയങ്ങൾക്കും പേരുകേട്ട ജിയോ സ്റ്റുഡിയോസിന്റെ ശ്രദ്ധേയമായ പ്രോജക്റ്റുകളിൽ ദുരന്തർ, സ്ത്രീ ഫ്രാഞ്ചൈസ്, ലാപതാ ലേഡീസ് തുടങ്ങിയവ ഉൾപ്പെടുന്നു.
'സൃഷ്ടിപരമായ മികവും സാംസ്‌കാരികമായ തനിമയും ഒത്തുചേരുന്ന ക്രിയേറ്റർമാരുമായി പങ്കാളിത്തത്തിൽ ഏർപ്പെടുക എന്നത് ഞങ്ങളുടെ ദീർഘകാല വിശ്വാസത്തിന്റെ ഭാഗമാണ്. ഗുനീത്, അച്ചിൻ, സിഖ്യ ടീമുമായി ഒന്നിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അവരുടെ സവിശേഷമായ കഥപറച്ചിൽ പാരമ്പര്യവും ജിയോ സ്റ്റുഡിയോസിന്റെ വിപുലമായ വിതരണ ശൃംഖലയും സർഗ്ഗാത്മക കരുത്തും ആഗോള ലക്ഷ്യങ്ങളും സംയോജിപ്പിക്കുന്നതിലൂടെ, ഇന്ത്യൻ കഥകൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്താനുള്ള പ്ലാറ്റ്‌ഫോമുകളും വഴികളും ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,' ജിയോ സ്റ്റുഡിയോസ് (മീഡിയ ആൻഡ് കണ്ടന്റ് ബിസിനസ്-ആർഐഎൽ) പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു.
'കഥപറച്ചിലിലും ആ കഥകൾക്ക് ജീവൻ നൽകുന്ന മനുഷ്യരിലുമുള്ള അടിയുറച്ച വിശ്വാസമാണ് സിഖ്യയുടെ പ്രവർത്തനങ്ങളുടെ കാതൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, സ്വതന്ത്ര സിനിമയുടെ അതിരുകൾ സത്യസന്ധതയോടെയും ലക്ഷ്യബോധത്തോടെയും ലംഘിക്കുന്ന ധീരരായ പുതിയ സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ എന്നിവരുമായി ഞങ്ങൾ സഹകരിക്കുന്നു. സ്വപ്നങ്ങളാൽ നയിക്കപ്പെടുന്ന, ആശയങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള സാഹസികതയും ധൈര്യവും കാട്ടുന്ന ഞങ്ങളെപ്പോലുള്ള സ്വതന്ത്ര നിർമ്മാതാക്കൾക്ക് ഈ യാത്ര അത്യന്തം സന്തോഷകരമാണ്,' ഗുനീത് മോംഗയും അച്ചിൻ ജെയിനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
.jpg)


