ഇസൂസു മോട്ടോഴ്സ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

Isuzu Motors expands operations in Kerala
Isuzu Motors expands operations in Kerala

കൊച്ചി; കേരളത്തിലെ സര്‍വീസ് ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഇസൂസു മോട്ടോഴ്സ് ഇന്ത്യ. ഇതിന്റെ ഭാഗമായി കായംകുളത്ത് പുതിയ ഔദ്യോഗിക സര്‍വീസ് സെന്ററായ സെഡെന്റെ ഓട്ടോ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലുടനീളം ഇസൂസു മോട്ടോഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ടച്ച് പോയിന്റുകളുടെ എണ്ണം ഏഴായി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വസനീയവും മികച്ചതുമായ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ഉറപ്പാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇസുസു മോട്ടോഴ്സ് ഇന്ത്യയ്ക്ക് കേരളം ഒരു പ്രധാന വിപണിയാണെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടോറു കിഷിമോട്ടോ പറഞ്ഞു.

tRootC1469263">

ഇസൂസു മോട്ടോഴ്സ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സെഡെന്റെ ഓട്ടോ പാര്‍ക്ക് പ്രതിനിധികളും ചേര്‍ന്നാണ് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഇസൂസു ഉടമകള്‍ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും സര്‍വീസ് ലഭ്യമാക്കുന്നതിലേക്ക് ഈ നീക്കം സഹായകരമാകും. 7,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വര്‍ക്ക്ഷോപ്പില്‍ 13 സര്‍വീസ് ബേകളും 4 ലിഫ്റ്റുകളുമുണ്ട്. കായംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള ഇസൂസു ഉപഭോക്താക്കള്‍ക്ക് ഈ കേന്ദ്രം ഏറെ പ്രയോജനകരമാകും.

'ഇസൂസു മോട്ടോഴ്സ് ഇന്ത്യയുമായി സഹകരിക്കുന്നതിലും കായംകുളത്ത് ഇസൂസുവിന്റെ സര്‍വീസ് വൈദഗ്ധ്യം എത്തിക്കുന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സെഡെന്റെ ഓട്ടോ പാര്‍ക്ക് ഡീലര്‍ പ്രിന്‍സിപ്പല്‍ വി.എന്‍. രാജേഷ് പറഞ്ഞു.

Tags