ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് അംഗീകാരം

dfh

 
കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 26000:2010 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സുസ്ഥിര വികസന നയങ്ങളിലൂടെ ബാങ്കെന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് അംഗീകാരം. 

സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍, പരിസ്ഥിതിയോടുള്ള മുന്‍ഗണന, ജീവനക്കാരുടെ അവകാശങ്ങള്‍, തൊഴില്‍ സാഹചര്യം, ഉപഭോക്ത്യ സംരക്ഷണം, നീതിയുക്തമായ പ്രവര്‍ത്തനം, ഭരണ നിര്‍വഹണം എന്നീ മേഖലയില്‍ ബാങ്ക് കൈവരിച്ച നേട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് സെര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടുള്ളത്. പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ഇസാഫ് ബാങ്കിന് ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗ് ലഭിച്ചിരുന്നു.

 ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ശരാശരി റേറ്റിങായ 59നേയും മറികടന്ന് 71 ആയിരുന്നു ഇസാഫിന് ലഭിച്ചത്. ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ രാജ്യാന്തര തലത്തില്‍ അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡിയും സിഇഓയുമായ കെ പോള്‍ തോമസ് പറഞ്ഞു.

 'പാരിസ്ഥിതിക, സാമൂഹിക, ഭരണ തത്വങ്ങളോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതിനോടൊപ്പം, സമൂഹത്തില്‍ പുരോഗമനപരമായ മാറ്റത്തിന് കാരണമാകുന്ന സ്ഥാപനമെന്ന നിലയില്‍ ബാങ്കിന്റെ പാരമ്പര്യത്തെ ശക്തിപ്പെടുത്താനും അംഗീകാരം പ്രോത്സാഹനമാകും.' അദ്ദേഹം പറഞ്ഞു.
 

Tags