സീ5 ഇന്‍റലിജന്‍സ് മോണിറ്റര്‍ ക്വിക് ഡെലിവറി സര്‍വീസസിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തിറക്കി

bjgbk

 കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് സംവിധാനമായ സീ5 ക്വിക് ഡെലിവറി സര്‍വീസസ് സംബന്ധിച്ച ഇന്‍റലിജന്‍സ് മോണിറ്ററിന്‍റെ പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കി. മെട്രോ, മെട്രോ ഇതര മേഖലകളില്‍ ക്വിക് ഡെലിവറി സര്‍വീസ് ആപുകള്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്വിക് ഡെലിവറി ആപുകള്‍ക്ക് വനിതകള്‍ നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും ഇതു സൂചനകള്‍ നല്‍കുന്നുണ്ട്. ക്വിക് സര്‍വീസ് ആപുകളെ കുറിച്ചുള്ള സീ5 റിപോര്‍ട്ട് വിപണന രംഗത്തുള്ളവര്‍ക്കും ബിസിനസുകള്‍ക്കും തങ്ങള്‍ ലക്ഷ്യം വെക്കുന്ന വിഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കും.

 ഓരോ ആഴ്ചയിലും 66 ശതമാനം ഉപഭോക്താക്കള്‍ ക്വിക് ഡെലിവറി സര്‍വീസ് ആപുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വനിതകളുടെ ശതമാനം 54 ആണ്. അതു നല്‍കുന്ന സൗകര്യമാണ് ക്വിക് ഡെലിവറി സര്‍വീസ് ആപുകള്‍ ഉപയോഗിക്കുന്നതിനു കാരണമെന്ന് രണ്ട് ഉപഭോക്താക്കളില്‍ ഒരാള്‍ വീതം ചൂണ്ടിക്കാട്ടുന്നു. മെട്രോ ഇതര മേഖലകളില്‍ 79 ശതമാനം പേര്‍ ക്വിക് ഡെലിവറി  സര്‍വീസ് ആപുകള്‍ പരീക്ഷിച്ചിട്ടുണ്ട്. 61 ശതമാനം പേര്‍ ഇതിന്‍റെ സ്ഥിരം ഉപയോക്താക്കളാണ്. 59 ശതമാനം ഉപയോക്താക്കളും പേഴ്സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി ക്വിക് ഡെലിവറി ആപുകള്‍ ഉപയോഗിക്കുന്നു. വീട്ടിലെ സ്വകാര്യതയില്‍ സൗകര്യപ്രദമായി പ്രയോജനപ്പെടുത്താനാവുന്നതാണ് ഗുണകരമെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. പട്ടണത്തിനുള്ളില്‍ പാക്കറ്റുകള്‍ പിക്കു ചെയ്യാനും ഡ്രോപു ചെയ്യാനും 44 ശതമാനം ഉപഭോക്താക്കള്‍ ക്വിക് ഡെലിവറി സര്‍വീസ് ആപുകള്‍ പ്രയോജനപ്പെടുത്തുന്നു.

 വീട്ടുപടിക്കല്‍ ഡെലിവറി നടത്തുന്നതാണ് ക്വിക് ഡെലിവറി സര്‍വീസ് ആപുകളുടെ ഏറ്റവും വലിയ ആകര്‍ഷണമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സീ എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് എന്‍റര്‍പ്രൈസസ് ചീഫ് ഓപറേഷന്‍സ് ഓഫിസര്‍-റവന്യൂ രാജീവ് ഭക്ഷി പറഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ക്വിക് ഡെലിവറി സര്‍വീസ് ആപുകള്‍ സ്ത്രീകളെ ശാക്തീകരിക്കുകയും ബിസിനസുകള്‍ക്ക് ഭാവിയിലേക്കുള്ള പുതുമകള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ മൂല്യത്തെ കുറിച്ചു ഫലപ്രദമായ ആശയ വിനിമയം നടത്താന്‍ ഈ റിപ്പോര്‍ട്ട് മികച്ച അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags