ഇന്ത്യയിൽ 8000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനൊരുങ്ങി എക്‌സ്‌

X uses AI technology to prevent bomb threats against aircraft
X uses AI technology to prevent bomb threats against aircraft

ഡൽഹി: കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽ 8,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനൊരുങ്ങി എക്‌സ്. വിവിധ അന്തർദേശീയ വാർത്താമാധ്യമങ്ങളുടേയും പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അക്കൗണ്ടുകൾ ഉൾപ്പെടെ ബ്ലോക്ക് ചെയ്യുമെന്ന് എക്‌സ് അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കങ്ങൾക്കെതിരായ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. വ്യാജവിവരങ്ങൾ പ്രചരിക്കുന്നതിനെതിരേ അടിയന്തരനടപടി സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ ഇന്ത്യയുടെ സുരക്ഷാസാഹചര്യങ്ങളെക്കുറിച്ചോ വ്യാജപ്രചാരണങ്ങൾ നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ടായിരുന്നു.

Tags