കൂടുതൽ കാലം ജീവിക്കുക മാത്രമല്ല, ആരോഗ്യത്തോടെ പ്രായമാകുകയും വേണം; പുതിയ പഠനവുമായി IISc

old

പ്രായം കൂടുന്നതിനൊപ്പം ആരോഗ്യവും ജീവിതനിലവാരവും എങ്ങനെ നിലനിർത്താം എന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഹെർബലൈഫ് ഇന്ത്യയും സഹകരിക്കുന്നു. ഇന്ത്യയിലെ മുതിർന്നവരുടെ മെറ്റബോളിക് ആരോഗ്യം, സാമൂഹികബന്ധങ്ങൾ, സന്തോഷം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ തമ്മിലുള്ള ബന്ധമാണ് പഠനത്തിന്റെ പ്രധാന വിഷയം.

ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി ഏകദേശം ആയിരം പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്താൻ ലക്ഷ്യമിടുന്നത്. ആരോഗ്യനില വിലയിരുത്താൻ ശാസ്ത്രീയ പരിശോധനകളും ബയോമാർക്കറുകളും ഉപയോഗിക്കാനാണ് പദ്ധതി.

ഭക്ഷണക്രമവും വ്യായാമവും മാത്രമല്ല, സാമൂഹിക ഇടപെടലുകളും ജീവിതത്തിലെ ലക്ഷ്യബോധവും ആരോഗ്യകരമായ വാർധക്യത്തിൽ എത്രത്തോളം പങ്കുവഹിക്കുന്നു എന്നതും പഠനം പരിശോധിക്കും. പ്രായം കൂടുമ്പോഴും സജീവവും ആരോഗ്യകരവുമായ ജീവിതം നിലനിർത്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഈ ഗവേഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags