ഐഡിബിഐ ബാങ്കിന്റെ ഓഹരി വിലയിൽ വൻ ഇടിവ്

idbi

 ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചേക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബാങ്കിന്റെ ഓഹരി വിലയിൽ വൻ ഇടിവ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 13.55 ശതമാനം വരെ ഇടിഞ്ഞ് 79.69 രൂപയിലെത്തി. ഓഹരികൾ വാങ്ങാനായി എത്തിയ ബിഡുകൾ സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ കുറവായതിനാലാണ് സ്വകാര്യവൽക്കരണ പ്രക്രിയ നിർത്തലാക്കാൻ ആലോചിക്കുന്നതെന്നാണ് വിവരം.

tRootC1469263">

സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽ.ഐ.സി) ചേർന്ന് 2022-ലാണ് ബാങ്കിന്റെ 60.7 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ഏകദേശം 66,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിലവിൽ ബാങ്കിൽ സർക്കാരിന് 45.5 ശതമാനവും എൽ.ഐ.സിക്ക് 49.2 ശതമാനവും ഓഹരികളാണുള്ളത്. ഇതിൽ യഥാക്രമം 30.5, 30.2 ശതമാനം വീതം വിൽക്കാനായിരുന്നു നേരത്തെയുള്ള ധാരണ.

കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ്, ദുബായിലെ എമിറേറ്റ്സ് എൻ.ബി.ഡി എന്നിവർ ഓഹരികൾക്കായി ലേലം വിളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതായി മുൻ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വിപണിയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡുകൾ തൃപ്തികരമല്ലെന്നാണ് സൂചന. വിപണി സാഹചര്യം മെച്ചപ്പെടുകയും നിക്ഷേപകരുടെ ഭാഗത്തുനിന്ന് കൂടുതൽ അനുകൂലമായ നിലപാടുകൾ ഉണ്ടാവുകയും ചെയ്താൽ മാത്രമേ ഇനി വിൽപ്പന നടപടികളുമായി മുന്നോട്ട് പോകാൻ സാധ്യതയുള്ളൂ.

Tags